play-sharp-fill

യുക്രൈൻ പ്രസിഡന്റ് വ്ലാഡിമർ സെലിൻസ്കിക്ക് ഓസ്കാർ…അമ്പരക്കേണ്ട റഷ്യൻ അധിനിവേശത്തിനിടയിലും പതറാതെ പിടിച്ചു നിൽക്കാൻ യുക്രൈൻ ജനതയെ മുന്നിൽ നിന്നും നയിക്കുന്ന സെലിൻസ്കിക്ക് തന്റെ ഓസ്കാർ തന്നെ സമ്മാനിച്ചിരിക്കുകയാണ് വിഖ്യാത ഹോളിവുഡ് നടൻ ഷോൺ പെൻ.

ഹോളിവുഡ് നടൻ ഷോൺ പെൻ തന്റെ ഓസ്‌കാർ അവാർഡ് യുക്രൈൻ പ്രസിഡന്റ് വ്ലാഡിമർ സെലെൻസ്‌കിക്ക് സമ്മാനിച്ചു. സെലെൻസ്‌കി തന്റെ ടെലിഗ്രാം ചാനലിൽ പെന്നിനൊപ്പം നിൽക്കുന്ന ഒരു വീഡിയോയും ഇതിനോടൊപ്പം പോസ്റ്റ് ചെയ്തിരുന്നു. യുക്രേനിയൻ പ്രസിഡന്റ് സെലെൻസ്‌കി പെന്നിന് രാജ്യത്തിന്റെ ഓർഡർ ഓഫ് മെറിറ്റ് നൽകുന്നതും വിഡിയോയിൽ കാണാം. ലോകോത്തര നടൻ എന്നതിലുപരി, രാഷ്ട്രീയ പ്രവർത്തനത്തിനും ഷോൺ പെൻ സജീവമാണ്. മാർച്ചിൽ, റഷ്യ യുക്രൈൻ ആക്രമിച്ചതിനുശേഷം ഹോളിവുഡ് നടൻ തന്റെ ആദ്യ ടെലിവിഷൻ അഭിമുഖം നൽകിയിരുന്നു. അഭിമുഖത്തിൽ, ഷോൺ പെൻ യുക്രൈൻ പ്രസിഡന്റ് സെലെൻസ്‌കിയുമായി നടത്തിയ […]