ഷാനിമോൾ ഉസ്മാനെതിരെ ‘ പൂതന ‘ പ്രയോഗം നടത്തിയിട്ടില്ല ; മന്ത്രി ജി. സുധാകരൻ.
സ്വന്തം ലേഖിക ആലപ്പുഴ: അരൂരിലെ യു.ഡി.എഫ് സ്ഥാനാർഥി ഷാനിമോൾ ഉസ്മാനെതിരേ ‘പൂതന’ പ്രയോഗം നടത്തിയിട്ടില്ലെന്ന് മന്ത്രി ജി. സുധാകരൻ. ഷാനിമോൾ തനിക്ക് സഹോദരിയെ പോലെയാണെന്നും മാധ്യമങ്ങളാണ് അനാവശ്യ വിവാദങ്ങളുണ്ടാക്കുന്നതെന്നും സുധാകരൻ വിശദമാക്കി. വെള്ളിയാഴ്ച തൈക്കാട്ടുശേരിയിൽ നടന്ന എൽ.ഡി.എഫ് സ്ഥാനാർത്ഥിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് യുഡിഎഫ് സ്ഥാനാർത്ഥിയ്‌ക്കെതിരെ മന്ത്രി വിവാദ പരാമർശ0 നടത്തിയത്. പൂതനമാർക്ക് ജയിക്കാനുള്ള സ്ഥലമല്ല അരൂർ, കള്ളം പറഞ്ഞും മുതലക്കണ്ണീർ ഒഴുക്കിയുമാണ് യു.ഡി.എഫ് ജയിക്കാൻ ശ്രമിക്കുന്നതെന്നും ജി.സുധാകരൻ പറഞ്ഞിരുന്നു. തൈക്കാട്ടുശ്ശേരിയിലെ കുടുംബയോഗത്തിലായിരുന്നു പ്രതിപക്ഷത്തെ വിമർശിക്കുന്നതിനിടെ മന്ത്രി വിവാദ പ്രസ്താവന നടത്തിയത്. ‘കഴിഞ്ഞ തവണ 38000 […]