play-sharp-fill

താനടക്കമുള്ള സത്രീ തടവുകാരെ പൂർണ്ണ നഗ്നരാക്കി നിർത്തി ; ഷെമീറിനോട് കെട്ടിടത്തിന്റെ മുകളിൽ നിന്നും ചാടാൻ ജയിലധികൃതർ നിർബന്ധിച്ചു: ഗുരുതര ആരോപണവുമായി കസ്റ്റഡിയിലിരിക്കെ മരിച്ച ഷെമീറിന്റെ ഭാര്യ

സ്വന്തം ലേഖകൻ തൃശൂർ: പൊലീസിനെതിരെ ഗുരുതര ആരോപണവുമായി യുവതി രംഗത്ത്. കഞ്ചാവ് കേസിൽ പൊലീസ് പിടികൂടുകയും പിന്നീട് പൊലീസ് കസ്റ്റഡിയിലിരിക്കെ മരിക്കുകയും ചെയ്ത ഷെമീർ  നേരിട്ടത് കൊടും ക്രൂരതയെന്ന് വെളിപ്പെടുത്തി ഭാര്യ സുമയ്യാണ് രംഗത്ത് എത്തിയിരിക്കുന്നത്. അവശനായ ഷെമീറിനോടു കെട്ടിടത്തിനു മുകളിൽ നിന്നു ചാടാൻ ജയിലധികൃതർ നിർബന്ധിച്ചു. രക്ഷപ്പെടാൻ ശ്രമിക്കുമ്പോൾ വീണുമരിച്ചെന്നു വരുത്തി തീർക്കാനായിരുന്നു  ലക്ഷ്യമെന്നും സുമയ്യ പറഞ്ഞു. കഞ്ചാവു കേസിൽ ഷെമീറിനൊപ്പം അറസ്റ്റിലായ സുമയ്യ വിയ്യൂർ വനിതാ ജയിലിൽനിന്നു ജാമ്യത്തിൽ ഇറങ്ങിയ ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു. കഴിഞ്ഞ 30നാണു ഷെമീറിന് റിമാൻഡ് പ്രതികളെ […]