play-sharp-fill

ഷഹാന യാത്രയായത് വിവാഹം എന്ന സ്വപ്‌നം സഫലമാകാതെ ; ചലനമറ്റ ശരീരത്തെ അനുഗമിച്ച് ലിഷാം : പ്രിയപ്പെട്ടവളുടെ വേര്‍പാടില്‍ തേങ്ങലോടെ ഒരു നാട്

സ്വന്തം ലേഖകന്‍ കണ്ണൂര്‍ : വയനാട് മേപ്പാടിയിലെ എലുമ്പിലേരി റിസോര്‍ട്ടില്‍ കാട്ടാനയുടെ ആക്രമണത്തില്‍ ഷഹാന എന്ന 26കാരി മരിച്ചതിന്റെ നടുക്കത്തില്‍ നിന്നും മുക്തരായിട്ടില്ല കേരളക്കര. ആന ചവിട്ടിയതിനെ തുടര്‍ന്ന് ആന്തരികാവയവങ്ങള്‍ക്ക് ഗുരുതര പരിക്കേറ്റാണ് ഷഹാന മരിച്ചത്. വിവാഹമെന്ന സ്വപ്നം പൂവണിയാതെയാണ് ഷഹാന യാത്രയായത്. ഷഹാനയുടെ മൃതദേഹത്തിനൊപ്പം ആംബുലന്‍സില്‍ യാത്ര ചെയ്ത വരന്‍ ലിഷാമിനെ എന്ത് പറഞ്ഞ് ആശ്വസിപ്പിക്കണമെന്ന് അറിയാതെ തേങ്ങുകയായിരുന്നു ബന്ധുക്കളും സുഹൃത്തുക്കളും. കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു ഇരുവരും തമ്മിലുള്ള വിവാഹം തീരുമാനിച്ചിരുന്നത്. ബഹ്‌റൈനിലായിരുന്ന ഇരുവരും നാട്ടില്‍ തന്നെ സെറ്റില്‍ ചെയ്യാമെന്ന് തീരുമാനിക്കുകയായിരുന്നു. എന്നാല്‍ ലോക് […]

ഷഹാനയെ ആന ചവിട്ടികൊന്നത് ടോയ്‌ലെറ്റിൽ നിന്നും ടെന്റിലേക്ക് മടങ്ങുന്നതിനിടയിൽ ; ടെന്റുകൾക്ക് ലൈസൻസ് ഉണ്ടായിരുന്നില്ലെന്ന് ഹോം സ്‌റ്റേ ഉടമ ; യുവതി മരിച്ചത് ഉടമ പറയുന്ന സ്ഥലത്ത് വച്ചാണോയെന്ന് സംശയമുണ്ടെന്ന് വനംവകുപ്പ് അധികൃതർ

സ്വന്തം ലേഖകൻ വയനാട്: മേപ്പാടിയിൽ വിനോദ സഞ്ചാരത്തിനായി എത്തിയ കണ്ണൂർ സ്വദേശിനിയായ ഷഹാനയെ ആന ചവിട്ടിക്കൊന്നതിന്റെ നടുക്കത്തിലാണ് കേരളക്കര. സംഭവത്തെ തുടർന്ന് നടപടിയുമായി അധികൃതർ. അംഗീകാരമില്ലാതെ റിസോർട്ടിന് ചുറ്റും ടെന്റ് കെട്ടുന്നത് നിരോധിക്കുമെന്ന് ജില്ലാ കളക്ടർ വ്യക്തമാക്കി. മേപ്പാടി സംഭവത്തിൽ വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ തഹസിൽദാരോട് കളക്ടർ ആവശ്യപ്പെട്ടു. അനുമതിയില്ലാതെ ടെന്റുകൾ ഇനി പ്രവർത്തിക്കാൻ പാടില്ല. ഒപ്പം അനുമതിയില്ലാതെ ടെന്റുകളിൽ വിനോദ സഞ്ചാരികളെ പാർപ്പിച്ചാൽ ഉടമയ്‌ക്കെതിരെ നടപടി എടുക്കുമെന്നും കളക്ടർ അദീല അബ്ദുല്ല വ്യക്തമാക്കി. അതേസമയം സ്ഥാപനത്തിന്റെ പ്രവർത്താനാനുമതി റദ്ദാക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ഓമനയും […]