play-sharp-fill

മോഡറേഷൻ മാർക്ക് തട്ടിപ്പ് : കെ.എസ്.യു മാർച്ചിൽ സംഘർഷം ; ഷാഫി പറമ്പിൽ എം.എൽ.എയ്ക്ക് പരിക്ക്

  സ്വന്തം ലേഖിക തിരുവനന്തപുരം: കേരള സർവകലാശാല മാർക്ക് തട്ടിപ്പിൽ സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ട് കെ.എസ്.യു പ്രവർത്തകർ നിയമസഭയിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. പൊലീസ് നടത്തിയ ലാത്തി ചാർജിൽ ഷാഫി പറമ്പിൽ എം.എൽ.എ ഉൾപ്പെടെയുള്ളവർക്ക് പരിക്കേറ്റു. കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കെ.എം അഭിജിത്തിന്റെ തലക്കും പരിക്കേറ്റു. തലക്ക് ലാത്തിയടിയേറ്റെന്നും പൊലീസ് മർദിച്ചെന്നും എം.എൽ.എ പറഞ്ഞു. കേരള സർവകലാശാലയിലെ മാർക്ക് തട്ടിപ്പും വാളയാർ കേസും ഉന്നയിച്ചായിരുന്നു കെ.എസ്.യുവിെൻറ മാർച്ച്. മാർച്ചിനിടെ ഷാഫി പറമ്പിൽ എം.എൽ.എയുടെ നേതൃത്വത്തിൽ പ്രവർത്തകർ റോഡ് ഉപരോധിച്ചിരുന്നു. ഈ പ്രവർത്തകരെ പൊലീസ് അറസ്റ്റ് […]