play-sharp-fill

അശ്ലീല ദൃശ്യങ്ങള്‍ അച്ഛന്റെ ഫോണ്‍ ഉപയോഗിച്ച് ഡൗണ്‍ലോഡ് ചെയ്ത് മകന്‍ ;അച്ഛന്‍ സംഭവം അറിഞ്ഞത് അറസ്റ്റ് ചെയ്യാന്‍ പോലീസ് എത്തിയപ്പോള്‍; ഞായറാഴ്ച പുലര്‍ച്ചെ സംസ്ഥാന വ്യാപകമായി പോലീസ് നടത്തിയത് മിന്നല്‍ പരിശോധന;നിരവധി പേര്‍ അറസ്റ്റില്‍

സ്വന്തം ലേഖകന്‍ ആലപ്പുഴ : കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ ഡൗണ്‍ലോഡ് ചെയ്യുന്നവരെ തേടി തൃക്കുന്നപ്പുഴ പോലീസ് ഇറങ്ങിയപ്പോള്‍ പിടിയിലായത് അച്ഛനും മകനും. ഞായറാഴ്ച പുലര്‍ച്ചയാണ് സംഭവം. മകനെ ചോദ്യം ചെയ്തപ്പോഴാണ് സത്യം പുറത്തായത്. സ്വന്തം ഫോണിന് പുറമേ അച്ഛന്റെ ഫോണും കുട്ടികളുടെ അശ്ലീല വിഡിയോകള്‍ ഡൗണ്‍ലോഡ് ചെയ്യുന്നതിനായി മകന്‍ ഉപയോഗിക്കുകയായിരുന്നു. സംഭവം അച്ഛന്‍ അറിഞ്ഞിരുന്നതേയില്ല. വിശദമായ ചോദ്യം ചെയ്യലിനൊടുവില്‍ 22വയസുള്ള മകനെ പോലീസ് അറസ്റ്റ് ചെയ്ത് കേസ് രജിസ്റ്റര്‍ ചെയ്തു. വീയപുരത്തും സമാനമായ കേസില്‍ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഞായറാഴ്ച പുലര്‍ച്ചെ സംസ്ഥാന […]

ലൈഗിംക പീഡനത്തിന് ഇരയായ നാല് വയസ്സുകാരിയെ ചാക്കിനുള്ളില്‍ അബോധാവസ്ഥയില്‍ കണ്ടെത്തി.

സ്വന്തം ലേഖകന്‍ മുംബൈ: നാല് വയസുകാരിയെ അബോധാവസ്ഥയില്‍ ചാക്കിനുള്ളില്‍ കണ്ടെത്തി. മഹാരാഷ്ട്രയിലെ പാല്‍ഘര്‍ ജില്ലയിലാണ് സംഭവം. ഞായറാഴ്ച നാട്ടുകാരില്‍ ചിലരാണ് സംശയാസ്പദമായി ചാക്ക് കണ്ടത്. ഉടന്‍തന്നെ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. പൊലീസെത്തി ചാക്ക് തുറന്നപ്പോഴാണ് കുട്ടി അബോധാവസ്ഥയിലാണെന്ന് കണ്ടെത്തിയത്. ഉടന്‍തന്നെ കുട്ടിയുമായി ആശുപത്രിയില്‍ എത്തി. വൈദ്യ പരിശോധനയ്ക്ക് വിധേയയാക്കിയ പെണ്‍കുട്ടി ലൈംഗീക പീഡനത്തിന് ഇരയായതായി പോലീസ് കണ്ടെത്തി. സംഭവത്തില്‍ ഒരാളെ അറസ്റ്റ് ചെയ്തു. കുട്ടിയെ തിരിച്ചറിയാന്‍ വിവിധ പൊലീസ് സ്റ്റേഷനിലേക്ക് വിവരങ്ങള്‍ കൈമാറി. ഇതേത്തുടര്‍ന്ന് ഭയന്ദര്‍ സ്റ്റേഷനില്‍ തട്ടിക്കൊണ്ടുപോകല്‍ പരാതി ലഭിച്ചതായി വിവരം കിട്ടി. ശേഷം […]