പരാതി നൽകാനെത്തിയ യുവതിയെ വിവാഹ വാഗ്ദാനം നൽകി സി.ഐ . പീഡിപ്പിച്ചു ; 44കാരനായ പൊലീസ് ഇൻസ്‌പെക്ടർ റിമാൻഡിൽ ; യുവതിയെ പലതവണ പീഡിപ്പിച്ചത് ഭാര്യയുമായുള്ള ബന്ധം വേർപ്പെടുത്തിയതിന് ശേഷം വിവാഹം ചെയ്യാമെന്ന വാഗ്ദാനം നൽകി;
സ്വന്തം ലേഖകൻ തൃശൂർ: പരാതി പറയാൻ സ്റ്റേഷനിലെത്തിയ ബി.ടെക് ബിരുദധാരിയായ യുവതിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിൽ പൊലീസ് ഇൻസ്‌പെക്ടർ റിമാൻഡിൽ. യുവതിയെ പീഡിപ്പിച്ച എറണാകുളം മുളവുകാട് പൊലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ മരട് സ്വദേശി പനച്ചിക്കൽ പി.ആർ. സുനുവിനെയാണ് (44) റിമാൻഡ് ചെയ്തിരിക്കുന്നത്. ജില്ല പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി ഡി. അജിത്കുമാറാണ് റിമാൻഡ് ചെയ്തത്.മുളവുകാട് പൊലീസ് സ്റ്റേഷനിൽ പരാതി നൽകാനെത്തിയതായിരുന്നു പട്ടികജാതിക്കാരിയായ യുവതി. തുടർന്ന് ഇയാൾ യുവതിയുമായി അടുപ്പം ഉണ്ടാക്കുകയും പലതവണ കാറിൽ വെച്ചും പ്രതിയുടെ വീട്ടിൽവെച്ചും പീഡിപ്പിച്ചുവെന്നാണ് പരാതി. വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമായ […]