പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി ; ബന്ധുവായ യുവാവ് പൊലീസ് പിടിയിൽ ; സംഭവം പുറംലോകമറിഞ്ഞത് ചികിത്സയ്ക്കായി ആശുപത്രിയിൽ എത്തിയപ്പോൾ
സ്വന്തം ലേഖകൻ കൊച്ചി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ യുവാവ് അറസ്റ്റിൽ. 16 കാരിയായ പെൺകുട്ടിയുടെ ബന്ധുവായ യുവാവിനെ ഏരൂർ പൊലീസാണ് പിടികൂടിയത്. ഏഴ് മാസം ഗർഭിണിയായ പെൺകുട്ടി മൂവാറ്റുപുഴ സർക്കാർ ആശുപത്രിയിൽ ചികിത്സയ്ക്കായി എത്തിയതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. എറണാകുളത്ത് താമസിക്കുകയായിരുന്ന പെൺകുട്ടിയെ മാസങ്ങൾക്ക് മുൻപ് ചണ്ണപ്പേട്ടയിലെ ബന്ധുവീട്ടിലെത്തിയപ്പോഴാണ് ആദ്യമായി യുവാവ് പീഡനത്തിന് ഇരയാക്കിയിരിക്കുന്നത്. എറണാകുളത്തെ സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുകയായിരുന്ന യുവാവ് പലപ്പോഴും പെൺകുട്ടിയുടെ വീട്ടിൽ താമസിച്ചിരുന്നു. പിന്നീട് പല തവണ ചണ്ണപ്പേട്ടയിലെ ബന്ധുവീട്ടിലും എറണാകുളത്തെ വീട്ടിലും വെച്ച് താൻ പീഡനത്തിന് ഇരയായെന്നാണ് […]