വേനൽ കടുത്തിട്ടും ഒരിറ്റ് കുടിവെള്ളമില്ല..! കുടിവെള്ളമില്ലാതെ വടവാതൂർ സെമിനാരിക്കുന്ന് നിവാസികൾ..! 1000ലിറ്റർ ടാങ്കിൽ വെള്ളമടിക്കാൻ 700രൂപ; എത്രനാൾ പണം മുടക്കി വെള്ളം വാങ്ങുമെന്ന് ജനങ്ങൾ? സർക്കാരിന്റെ കുടിവെള്ള പദ്ധതികൾ പേരിനു മാത്രം..! ടാങ്കുകളിൽ വെള്ളം വരുന്നുണ്ടെങ്കിലും ജനങ്ങൾക്ക് ലഭിക്കുന്നില്ല? പരാതി നൽകിയിട്ടും തിരിഞ്ഞ് നോക്കാതെ അധികൃതർ !

സ്വന്തം ലേഖകൻ കോട്ടയം : ഒരിറ്റു ദാഹജലത്തിനായി നെട്ടോട്ടമോടണ്ട ഗതികേടിലാണ് വടവാതൂർ സെമിനാരിക്കുന്ന് നിവാസികൾ. കടുത്ത വരൾച്ചയിൽ കുടിവെള്ളമില്ലാതെ ബുദ്ധിമുട്ടുകയാണ് താമരശ്ശേരി, പുതുശ്ശേരി, മന്തിരം വാർഡുകൾ. സർക്കാരിന്റെ കുടിവെള്ള പദ്ധതിയിൽ നിന്ന് വെള്ളം ലഭിക്കാറുണ്ടായിരുന്നെങ്കിലും ഇത് മുടങ്ങിയിട്ട് ആഴ്ചകളായി. കടുത്ത വേനലിൽ ജലക്ഷാമം രൂക്ഷമായതോടെ പണം മുടക്കി വെള്ളം വാങ്ങുകയാണ് ജനങ്ങൾ. വിലവർധനവിൽ നട്ടം തിരിയുമ്പോഴാണ് വെള്ളത്തിനും പണം മുടക്കേണ്ടി വരുന്നത്. 1000ലിറ്റർ ടാങ്കിൽ വെള്ളമടിക്കാൻ 700രൂപയോളം ചിലവ് വരും. എത്രനാൾ ഇങ്ങനെ പണം മുടക്കി വെള്ളം വാങ്ങുമെന്നാണ് ജനങ്ങൾ ചോദിക്കുന്നത്. സെമിനാരിക്കുന്നിലെ 80 […]