ആവശ്യമെങ്കിൽ 144 പ്രഖ്യാപിക്കാൻ ജില്ലാ മജിസ്‌ട്രേറ്റുമാർക്ക് നിർദ്ദേശം : കൊറോണ വൈറസ് വ്യാപനം തടയാൻ കർശന നടപടികളുമായി സംസ്ഥാന സർക്കാർ
സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാനത്ത് കൊറോണ വൈറസ് രോഗവ്യാപനം തടയാൻ കർശന നടപടികളുമായി സംസ്ഥാന സർക്കാർ. 1897ലെ പകർച്ചവ്യാധി നിയന്ത്രണ ആക്ട് പ്രകാരം പൊതുജനാരോഗ്യ സംരക്ഷണം മുൻനിർത്തി സംസ്ഥാന സർക്കാർ കർശന നിയന്ത്രണങ്ങൾ പുറപ്പെടുവിച്ചു. ആവശ്യമെങ്കിൽ പകർച്ച വ്യാധി വ്യാപനം തടയാൻ ആവശ്യഘട്ടങ്ങളിൽ ജില്ലാ മജിസ്‌ട്രേറ്റുകൾക്ക് ആഭ്യന്തര അഡീഷണൽ ചീഫ് സെക്രട്ടറിയുടെ അനുമതിയോടെ സെക്ഷൻ 144 പ്രയോഗിക്കാനുള്ള നിർദ്ദേശം നൽകി. ഇതു സംബന്ധിച്ച ഉത്തരവ് ചീഫ് സെക്രട്ടറി പുറത്തിറക്കി. എല്ലാ മതപരവും സാംസ്‌കാരികവുമായ ഉത്സവങ്ങൾ, ടൂർണമെന്റുകൾ, ഗ്രൂപ്പ് മൽസരങ്ങൾ എന്നിവയും പാർക്ക്, ബീച്ചുകൾ, തിയറ്ററുകൾ, […]