കോട്ടയം രാമപുരത്ത് പാചക വാതക സിലണ്ടർ മാറ്റിവയ്‌ക്കുന്നതിനിടയിൽ തീ പടർന്ന് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന നവ വരന് ദാരുണാന്ത്യം ; സൗത്ത് ഇന്ത്യന്‍ ബാങ്ക് പ്രവിത്താനം ബ്രാഞ്ചിലെ അസിസ്റ്റന്റ് മാനേജരായിരുന്ന സെബിനെ മരണം കീഴടക്കിയത് വിവാഹം കഴിഞ്ഞ് ഒരു മാസം പിന്നിടുമ്പോൾ
സ്വന്തം ലേഖകൻ കോട്ടയം: പഴയ പാചകവാതക സിലിണ്ടർ മാറ്റി പുതിയത് വയ്ക്കുന്നതിനിടയിൽ തീപടര്‍ന്നു ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന നവവരന് ദാരുണാന്ത്യം. രാമപുരം ഗാന്ധിനഗര്‍ വെട്ടുവയലില്‍ സെബിന്‍ ഏബ്രഹാം (29) ആണ് മരിച്ചത്. സൗത്ത് ഇന്ത്യന്‍ ബാങ്ക് പ്രവിത്താനം ബ്രാഞ്ചിലെ അസിസ്റ്റന്റ് മാനേജരായിരുന്ന സെബിന്‍ ഏബ്രഹാം. വിവാഹം കഴിഞ്ഞ് ഒരു മാസം പിന്നിട്ടപ്പോഴാണ് സെബിനെ മരണം കീഴടക്കിയത്. 18നു രാവിലെ എട്ടിന് ഗ്യാസ് കുറ്റി മാറ്റുമ്പോഴാണ് അപകടം. സെബിനും മാതാവ് കുസുമത്തിനും ഗുരുതരമായി പൊള്ളലേറ്റു. ഓടിയെത്തിയ നാട്ടുകാര്‍ തീ അണച്ചു. ഉടന്‍ രണ്ട് പേരെയും ചേര്‍പ്പുങ്കലിലെ […]