വീടിന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന സ്‌കൂട്ടര്‍ മോഷ്ടിച്ച സംഭവം : പ്രതിയായ വിഴിഞ്ഞം സ്വദേശി പൊലീസ് പിടിയില്‍

സ്വന്തം ലേഖകന്‍ തിരുവനന്തപുരം:  വീടിന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന സ്‌കൂട്ടര്‍ മോഷ്ടിച്ച കേസിലെ പ്രതി അറസ്റ്റില്‍. വിഴിഞ്ഞം മുല്ലൂര്‍ നെല്ലിക്കുന്ന് കൊറണ്ടിവിള വിജൂഷ ഭവനില്‍ ബിജുവിനെ(27) ആണ് കേസില്‍ വിഴിഞ്ഞം പൊലീസ് പിടികൂടിയത്. വെങ്ങാനൂര്‍ സ്വദേശി സനല്‍കുമാറിന്റെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. കഴിഞ്ഞ 23നാണ് സ്‌കൂട്ടര്‍ മോഷണം പോയത്. വെങ്ങാനൂര്‍ ചാനല്‍ക്കരയിലുളള കൂട്ടുകാരന്റെ വീട്ടില്‍ എത്തിയതായിരുന്നു സനല്‍. സ്‌കൂട്ടര്‍ പുറത്ത് വച്ചശേഷം കൂട്ടുകാരന്റെ വീട്ടില്‍ കയറി തിരികെ എത്തിയ സമയത്തിനുള്ളില്‍ വീടിന് മുന്നില്‍ വച്ചിരുന്ന സ്‌കൂട്ടര്‍ മോഷണം പോകുകയായിരുന്നു. ഇതേതുടര്‍ന്ന് സനല്‍ വിഴിഞ്ഞം പൊലീസില്‍ പരാതി […]