പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് സ്കൂട്ടർ ഓടിക്കാൻ നൽകി, സഹോദരന്മാർക്ക് കിട്ടിയത് എട്ടിന്റെ പണി..!! ഇരുവർക്കും പിഴയും കോടതി പിരിയും വരെ തടവും ശിക്ഷ
സ്വന്തം ലേഖകൻ മലപ്പുറം: പ്രായപൂർത്തിയാകാത്ത അനിയന്മാർക്ക് സ്കൂട്ടർ ഓടിക്കാൻ നൽകിയ രണ്ട് യുവാക്കൾ കുടുങ്ങി. മലപ്പുറത്ത് രണ്ട് വ്യത്യസ്ത സംഭവങ്ങളിലാണ് ചേട്ടന്മാർ പൊലീസ് വലയിലായത്. പുത്തനങ്ങാടി – തുവ്വക്കാട് പബ്ലിക് റോഡിൽ സ്കൂട്ടർ ഓടിച്ചതിന് ഒരാൾ പിടിയിലായപ്പോൾ രണ്ടാമൻ കടുങ്ങാത്തുകുണ്ട് – പാറമ്മലങ്ങാടി റോഡിൽ വെച്ചാണ് കുടുങ്ങിയത്. രണ്ടുപേർക്കും 30,250 രൂപ വീതം പിഴയും കോടതി പിരിയും വരെ തടവുമാണ് മഞ്ചേരി ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി വിധിച്ച ശിക്ഷ. കഴിഞ്ഞ മാർച്ച് 21നാണ് ഇരുവരും പിടിയിലായത്. കുട്ടികളെ കാര്യം പറഞ്ഞ് മനസ്സിലാക്കി പൊലീസ് […]