video
play-sharp-fill

കളിചിരികളുമായി അക്ഷരലോകമുണർന്നു..!! പ്രവേശനോത്സവം ആഘോഷമാക്കി സ്‌കൂളുകൾ; വിദ്യാഭ്യാസരംഗത്ത് വിപ്ലവകരമായ മാറ്റം വരുത്താൻ സർക്കാരിനായെന്ന് മന്ത്രി വി.എൻ. വാസവൻ

സ്വന്തം ലേഖകൻ കോട്ടയം: സ്‌കൂൾ പ്രവേശനോത്സവം ആഘോഷമാക്കി ജില്ലയിലെ സ്‌കൂളുകൾ. വർണാഭമായ പ്രവേശനോത്സവ പരിപാടികളാണ് സ്‌കൂളുകളിൽ സംഘടിപ്പിച്ചത്. മധുരം വിളമ്പിയും നവാഗതർക്ക് സമ്മാനങ്ങൾ നൽകിയും കലാ-സാംസ്‌കാരിക പരിപാടികൾ ഒരുക്കിയും സ്‌കൂളുകൾ പുതിയ അധ്യയന വർഷത്തെ വരവേറ്റു. കോട്ടയം ജില്ലാതല സ്‌കൂൾ പ്രവേശനോത്സവം തലയോലപ്പറമ്പ് എ.ജെ. ജോൺ മെമ്മോറിയൽ ഗേൾസ് ഹയർസെക്കൻഡറി സ്‌കൂളിൽ സഹകരണ-രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസരംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവരാൻ സർക്കാരിനായതായി മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് പൂട്ടാനിരുന്ന 2500 ഓളം വിദ്യാലയങ്ങൾ ഇന്ന് വിദ്യാർഥികളാൽ സമ്പന്നമാണ്. പത്തു […]

ഈ അധ്യയന വര്‍ഷവും സ്‌കൂള്‍ തുറന്നേക്കില്ല; കഴിഞ്ഞ വര്‍ഷത്തെപ്പോലെ ഓണ്‍ലൈന്‍ ക്ലാസുകള്‍ തന്നെ നടത്തേണ്ടി വരും; അന്തിമ തീരുമാനം എടുക്കേണ്ടത് പുതിയ സര്‍ക്കാര്‍

സ്വന്തം ലേഖകന്‍ തിരുവനന്തപുരം: സംസ്ഥാനത്ത് വരുന്ന അധ്യായനവര്‍ഷവും സ്‌കൂള്‍ തുറക്കാന്‍ സാധ്യതയില്ല. ജൂണില്‍ സ്‌കൂളുകള്‍ തുറക്കാനാകുമെന്ന പ്രതീക്ഷയിലായിരുന്നു വിദ്യാഭ്യാസ വകുപ്പ്. എന്നാല്‍ അടുത്ത ദിവസങ്ങളിലായി കേരളത്തില്‍ രോഗവ്യാപനം കൂടിയതോടെയാണ് ഇക്കാര്യത്തില്‍ അനിശ്ചിതത്വം ഉണ്ടായിരിക്കുന്നത്. അതേസമയം കോവിഡ് മാനദണ്ഡപ്രകാരം ക്ലാസ് തുടങ്ങാന്‍ തയ്യാറാണെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചിട്ടുണ്ട്. സാമൂഹിക അകലം പാലിച്ച് ക്ലാസുകള്‍ തുടങ്ങാമെന്നും വിദഗ്ധ സമിതി വ്യക്തമാക്കുന്നു. ഈ അദ്ധ്യയന വര്‍ഷത്തിന്റെ ആരംഭത്തിലും കഴിഞ്ഞ വര്‍ഷത്തെപ്പോലെ ഓണ്‍ലൈന്‍ ക്ലാസുകള്‍ക്ക് മാത്രമാണ് സാദ്ധ്യതയെന്നാണ് വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥര്‍ സൂചിപ്പിക്കുന്നത്. എന്നാല്‍ സ്‌കൂള്‍ തുറക്കുന്ന കാര്യത്തില്‍ അന്തിമ […]

സംസ്ഥാനത്ത് സ്‌കൂളുകള്‍ നാളെ തുറക്കും; ഒരു ബഞ്ചില്‍ ഒരു കുട്ടി മാത്രം; ക്ലാസുകള്‍ ഷിഫ്റ്റ് അടിസ്ഥാനത്തില്‍; രക്ഷകര്‍ത്താക്കളുടെ സമ്മതപത്രം ഹാജരാക്കാത്തവര്‍ക്ക് പ്രവേശനമില്ല

സ്വന്തം ലേഖകന്‍ തിരുവനന്തപുരം: പത്ത്, പ്ലസ് ടു ബോര്‍ഡ് പരീക്ഷകള്‍ക്ക് മുന്നോടിയായി സംസ്ഥാനത്ത് നാളെ സ്‌കൂളുകള്‍ തുറക്കും. കുട്ടികളുടെയും അദ്ധ്യാപകരുടെയും സുരക്ഷ മുന്‍നിര്‍ത്തി, ഒരേസമയം ക്ലാസിലെ പകുതി കുട്ടികളെ മാത്രം അനുവദിച്ച് ഷിഫ്റ്റ് അടിസ്ഥാനത്തിലായിരിക്കും ക്ലാസുകള്‍. സ്‌കൂളിലെത്തുന്ന കുട്ടികള്‍ക്ക് രക്ഷാകര്‍ത്താക്കളുടെ സമ്മതപത്രം നിര്‍ബന്ധമാണ്. എന്നാല്‍ ഹാജര്‍ നിര്‍ബന്ധമാക്കിയിട്ടില്ല. ഡിജിറ്റല്‍ അദ്ധ്യയനം പൂര്‍ത്തിയാക്കിയ പാഠഭാഗങ്ങളുടെ സംശയനിവാരണം, റിവിഷന്‍ എന്നിവയ്ക്ക് കൂടുതല്‍ ഊന്നല്‍ നല്‍കും. ഒരേസമയം ക്ലാസിലെ പകുതി കുട്ടികളെ മാത്രമേ അനുവദിക്കൂ. ഓരോ ക്ലാസിലെയും പകുതി വീതം വിദ്യാര്‍ത്ഥികള്‍ ഷിഫ്റ്റ് ആയോ ഒന്നിടവിട്ട ദിവസങ്ങളിലോ ക്ലാസുകള്‍ക്കെത്തും […]