സവാളയുടെ പൂഴ്ത്തിവയ്പും വിലവർദ്ധനവും പരിശോധിക്കാൻ കളക്ടർമാർക്ക് നിർദ്ദേശം

സ്വന്തം ലേഖകൻ കോട്ടയം: സംസ്ഥാനത്ത് സവാളയുടെയും ഉള്ളിയുടെയും വില കുതിച്ചുയരുന്ന സാഹചര്യത്തിൽ പൂഴ്ത്തിവെപ്പ് വ്യാപകമാണെന്ന പരാതിയിൽ പൊതുവിപണിയിലും ഗോഡൗണുകളിലും പരിശോധന ഊർജിതമാക്കാൻ ജില്ല കലക്ടർമാർക്ക് നിർദേശം. സവാള ഇറക്കുമതി ചെയ്തിട്ടും ഇവ ആവശ്യത്തിന് ജനങ്ങൾക്ക് ലഭിക്കുന്നില്ലെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് ഈ തീരുമാനം. ഇതിൽ ഭക്ഷ്യവകുപ്പിന്റെ നിർദ്ദേശവും പരിഗണിച്ചിട്ടുണ്ട്. എന്നാൽ വിദേശത്ത് നിന്ന് ഉൾപ്പെടെ സവാള പൊതുവിപണിയിൽ എത്തിയിട്ടും വ്യാപാരികൾ വില കുറക്കുന്നിെല്ലന്ന് ആക്ഷേപമുണ്ട്. അതേസമയം മാർക്കറ്റുകളിൽ സ്‌റ്റോക്ക് പരിമിതമാണെന്ന് കച്ചവടക്കാർ പറയുന്നു. കൂടിയ വിലയ്ക്ക് ലഭിക്കുന്ന സവാള എങ്ങനെ വിലകുറച്ച് വിൽക്കാനാവുമെന്നും അവർ ചോദിക്കുന്നു. […]

നൂറ്റിയൻപതും കടന്ന് സവാള വില ; തുർക്കി സവാള ഉടനെത്തും

  സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാനത്ത് സവാള വില നൂറ്റിയൻപതും കടന്നു. വിലക്കയറ്റത്തിന് പ്രതിവിധിയായി തുർക്കിയിൽ നിന്ന് സവാളയെത്തുന്നു. ആദ്യ ലോഡ് ഡിസംബർ 15ന് എത്തും. സപ്ലൈകോ വിൽപ്പനശാലകൾ വഴിയാകും തുർക്കി സവാളകൾ വിൽക്കുക. രണ്ട് മാസത്തേക്ക് 600 ടൺ സവാളയാണ് സംസ്ഥാന സർക്കാർ കേന്ദ്രത്തോട് ആവശ്യപ്പെട്ടത്. ആഴ്ചയിൽ 75 ടൺ വീതം കേരളത്തിലെത്തും. കിലോയ്ക്ക് 65 രൂപയ്ക്ക് വിൽക്കുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും വില ഇതിലും കുറയുമെന്നാണ് സൂചന. കേന്ദ്ര സ്ഥാപനമായ മെറ്റൽ ആൻഡ് മിനറൽസ് ട്രേഡിങ് കോർപറേഷനാണ് (എം.എം.ടി.സി) സവാള ഇറക്കുമതി ചെയ്യുന്നത്. ഇവ […]