play-sharp-fill

അവസാനശ്വാസം വരെയും വെള്ളിത്തിരയെ പ്രണയിച്ച മഹാനടൻ..!! ഓര്‍മ്മകളില്‍ മലയാളികളുടെ പ്രിയപ്പെട്ട സത്യന്‍ മാഷ്

സ്വന്തം ലേഖകൻ മലയാള സിനിമയുടെ സുവര്‍ണകാലത്തിന്റെ പതാകാവാഹകരിലൊരാളായിരുന്നു സത്യന്‍. മലയാള സിനിമയെ അതിനാടകീയതയില്‍ നിന്നും സ്വാഭാവിക അഭിനയത്തിന്റെ കളരിയിലേക്ക് കൈപിടിച്ചു കൊണ്ടുവന്ന സത്യന്‍ മാസ്റ്റര്‍. രണ്ടു പതിറ്റാണ്ടോളം തുടര്‍ന്ന അഭിനയ ജീവിതത്തിനിടയില്‍, നൂറ്റിയമ്പതോളം സിനിമകളില്‍ അഭിനയിച്ച് സൂപ്പര്‍താരപദവിയിലെത്തിയ സത്യന്‍ ഓര്‍മ്മയായിട്ട് ഇന്നേക്ക് 52 വര്‍ഷം. വളരെ ലളിതമെന്ന് തോന്നിപ്പിച്ച അഭിനയശൈലിയും ശരീര ഭാഷയില്‍ അസാധ്യമായ ആഴങ്ങളും ഉള്ള മലയാളത്തിന്റെ സ്വന്തം സത്യന്‍ മാസ്റ്റര്‍. ഒരു തവണയെങ്കിലും സിനിമയില്‍ സത്യനെ കണ്ടവര്‍ക്ക് വര്‍ഷങ്ങള്‍ക്കപ്പുറവും സത്യന്‍ അവിസ്മരണീയനാണ്. മലയാള സിനിമയില്‍ നായക സങ്കല്‍പ്പങ്ങളെ പൊളിച്ചെഴുതിയ അതുല്യ നടനായിരുന്നു […]