ഈ മനുഷ്യനെ കുറച്ച് കാലത്തേക്ക് കുറേ സംസ്ഥാനങ്ങളുടെ അധിക ചുമതല കൊടുക്കാൻ പറ്റുമോ…? മുഖ്യമന്ത്രിയെ പ്രശംസിച്ച് ജന്മനാ പിണറായി വിരുദ്ധനായ ഡൽഹി മലയാളിയുടെ ഫെയ്‌സ്ബുക്ക് കുറിപ്പ് വൈറൽ
സ്വന്തം ലേഖകൻ തൃശൂർ : കൊറോണക്കാലത്ത് മുഖ്യമന്ത്രി പിണറായി വിജയൻ സ്വീകരിച്ച നടപടികളും മുൻകരുതലുകളും രാജ്യത്തിനകത്തും പുറത്തും ഏറെ ചർച്ചാ വിഷയമായ ഒന്നാണ്. ഇടതുപക്ഷ വിരുദ്ധരായ ജനങ്ങളും മുഖ്യന്ത്രിയെ പ്രകീർത്തിച്ച് രംഗത്ത് വന്നിരുന്നു. ഇപ്പോഴിതാ ജന്മനാ പിണറായി വിരുദ്ധൻ എന്ന് പലരും ആക്ഷേപിക്കുന്ന ഡൽഹി മലയാളിയായ ശശിധരൻ മുകമി മുഖ്യമന്ത്രി പിണറായി വിജയന്റെ നടപടികളെ പുകഴ്ത്തി രംഗത്ത് വന്നിരിക്കുകയാണ്. ജൻമനാൽ പിണറായി വിരുദ്ധൻ’ എന്ന് പലരും എന്നെ ആക്ഷേപിക്കാറുണ്ട്. പിണറായി വിജയൻ പലപ്പോഴുമെടുത്തിട്ടുള്ള പല നിലപാടുകളെയും സമീപനങ്ങളെയും കടുത്ത രീതിയിൽ വിമർശിച്ചിട്ടുള്ളതുകൊണ്ടാണത്. ലോകമാകെ വിറങ്ങലിച്ചു […]