അമ്മയുടെ കാലുകൾ മുഴുവൻ തേഞ്ഞ് തീർന്നത് ഞങ്ങൾക്ക് വേണ്ടിയാണ് ; ഞങ്ങൾ കാരണം അർഹിച്ചിരുന്ന പൊതുജീവിതം അമ്മയ്ക്ക് കിട്ടാതെ പോയിട്ടുണ്ട് : വൈറലായി ഐ.എ.എസ് ഉദ്യോഗസ്ഥയുടെ കുറിപ്പ്
സ്വന്തം ലേഖകൻ കൊച്ചി : എല്ലാ വീടുകളിലും തന്റെ ഭർത്താവിനും മക്കൾക്കും പേരക്കുട്ടികൾ വേണ്ടി ഓടിയോടി കാൽമുട്ടുകൾ തേഞ്ഞ ഒരമ്മ ഉണ്ടാവും. പിന്നീട് ജീവിതത്തിൽ ഒരു പ്രായമെത്തുമ്പോൾ മുട്ടുവേദന തുടങ്ങും. മുട്ടുവേദന വന്നാലോ മരുന്നും എണ്ണയും കുഴമ്പും തേച്ച് വീണ്ടും ആ ഓട്ടം തുടരും. ഇങ്ങനെ ജീവിതം മുഴുവനും തങ്ങൾക്കു വേണ്ടി ഓടിയ അമ്മയെ കുറിച്ച് ഒരു മകൾ പങ്കിട്ട കുറിപ്പാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായി മാറിയിരിക്കുന്നത്. മലയാളിയായ ഐഎഎസ് ഓഫീസർ സരയു മോഹനചന്ദ്രനാണ് തന്റെ അമ്മയെ വികാര നിർഭരമായ കുറിപ്പ് പങ്കുവച്ചിരിക്കുന്നത്. […]