ഫ്‌ളാറ്റിൽ നിന്ന് പുറത്തേക്ക് കടക്കാൻ ശ്രമിച്ച വൈഗയെ കെട്ടിപ്പിടിച്ച് മുഖം സ്വന്തം ശരീരത്തോട് ചേർത്തമർത്തി ശ്വാസം മുട്ടിച്ചു ; മരിച്ചെന്ന് കരുതി ബെഡ്ഷീറ്റിൽ പൊതിഞ്ഞ് കാറിൽ കയറ്റികൊണ്ടുപോയി പുഴയിൽ ഉപേക്ഷിച്ചു ; മകളോടൊപ്പം ആത്മഹത്യ ചെയ്യാനായിരുന്നു തീരുമാനം, എന്നാൽ ആത്മഹത്യ ചെയ്യാനായില്ല ; ഒളിവിൽ പോയതല്ല മരിക്കാൻ പോയതാണ് : സ്വന്തം മകളെ കൊലപ്പെടുത്തിയത് വിശദീകരിച്ച് സനുമോഹൻ

സ്വന്തം ലേഖകൻ കൊച്ചി: പതിമൂന്നുകാരിയായ വൈഗയെ(13) മുട്ടാർ പുഴയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ മകളെ കൊലപ്പെടുത്തിയതാണെന്ന കുറ്റസമ്മതം നടത്തി പിതാവ് സനുമോഹൻ. മകളെ കൊലപ്പെടുത്തി അവളൊടൊപ്പം ആത്മഹത്യ ചെയ്യാനായിരുന്നു പദ്ധതി. എന്നാൽ വൈഗയെ മുട്ടാർ പുഴയിൽ തള്ളിയെങ്കിലും തനിക്ക് ആത്മഹത്യ ചെയ്യാനായില്ലെന്നും സനുമോഹൻ പറയുന്നു. കടബാധ്യത പെരുകിയപ്പോൾ മകളുമൊത്ത് മരിക്കാൻ തീരുമാനിയ്ക്കുകയായിരുന്നു. ഞാൻ മാത്രമായി മരിച്ചാൽ മകൾ അനാഥയാകുമെന്ന് കരുതി. കൊച്ചിയിലെ ഫ്‌ളാറ്റിലെത്തി ഒരുമിച്ച് മരിക്കാൻ പോവുകയാണെന്ന് മകളോട് പറഞ്ഞു. അമ്മെ അമ്മയുടെ വീട്ടുകാർ നോക്കിക്കോളുമെന്ന് പറയുകയും ചെയ്തു. എന്നാൽ […]