ഒരു നിമിഷംകൊണ്ട് ഒന്നുമില്ലാതായി,പണം എടുത്തോട്ടെ രേഖകൾ തിരിച്ചുവേണം ; നടൻ സന്തോഷ് കീഴാറ്റൂർ
സ്വന്തം ലേഖിക കൊച്ചി: ട്രെയിൻ യാത്രക്കിടെ, നടൻ സന്തോഷ് കീഴാറ്റൂരിന്റെ പണവും തിരിച്ചറിയൽ രേഖകളും അടങ്ങിയ ബാഗ് മോഷണം പോയി. എറണാകുളത്തുനിന്ന് കോഴിക്കോട്ടേക്കുള്ള യാത്രാമധ്യേയാണ് തിരിച്ചറിയൽ രേഖകളും പണവും അടങ്ങിയ ബാഗ് നഷ്ടമായത്. സന്തോഷ് കീഴാറ്റൂരിന്റെ പരാതിയിൽ റെയിൽവേ പൊലീസ് അന്വേഷണം ആരംഭിച്ചു. ഷൂട്ട് നടക്കുന്ന കോഴിക്കോട്ടേക്ക് പോകാൻ തുരന്തോ എക്സ്പ്രസിൽ യാത്ര ചെയ്യുന്നതിനിടെയാണ് സന്തോഷ് കീഴാറ്റൂരിന്റെ ബാഗ് നഷ്ടമായത്. സെക്കൻഡ് ടയർ എസിയിലാണ് യാത്ര ചെയ്തത്. ബാത്ത്റൂമിൽ പോയി തിരിച്ചുവന്ന് നോക്കുമ്പോൾ ബെർത്തിൽ വച്ചിരുന്ന ബാഗ് നഷ്ടമായതായി സന്തോഷ് കീഴാറ്റൂർ പറഞ്ഞു. […]