video
play-sharp-fill

സഞ്ജുവും ചിത്രയും മതി…! ശ്രീധരൻ വേണ്ടേ വേണ്ട ; സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ ഐക്കൺ സ്ഥാനത്ത് നിന്നും ശ്രീധരനെ മാറ്റി

സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ ഐക്കൺ സ്ഥാനത്ത് നിന്ന് ഇ.ശ്രീധരനെ നീക്കി. ഇ.ശ്രീധരൻ ബി.ജെ.പിയിൽ അംഗത്വമെടുത്തതോടെയാണ് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറുടെ നിർദേശപ്രകാരം ശ്രീധരന്റെ ചിത്രം പോസ്റ്ററുകളിൽ നിന്നും നീക്കം ചെയ്തത്. 2019 ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഐക്കൺ ആയിരുന്നു ഇ.ശ്രീധരൻ. നിയമസഭാ തിരഞ്ഞെടുപ്പിലും ഇദ്ദേഹത്തെ ഐക്കണാക്കാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. ബിജെപിയിൽ അംഗമായതോടെ ഇ.ശ്രീധരന് രാഷ്ട്രീയ നിഷ്പക്ഷതയില്ലാതായെന്നും അതിനാൽ അദ്ദേഹത്തിന്റെ ചിത്രങ്ങൾ പോസ്റ്ററുകളിൽ നിന്ന് നീക്കം ചെയ്യണമെന്നുമായിരുന്നു മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ നൽകിയ നിർദേശം. ഇ.ശ്രീധരനും കെ.എസ്.ചിത്രയും ആയിരുന്നു 2019 ലോക്‌സഭാ തിരഞ്ഞെടുപ്പിലെ […]

റെക്കോർഡുകൾ തകർത്ത് രാജ്യത്തിനായി നിരവധി ലോകകപ്പുകൾ സഞ്ജു നേടും ; മികച്ച പ്രകടനങ്ങൾ വരാനിരിക്കുന്നതേയുള്ളൂ, സഞ്ജുവിനെ ആരുമായും താരതമ്യം ചെയ്യരുത് : പ്രിയതാരത്തെ കുറിച്ച് ശ്രീശാന്തിന്റെ വാക്കുകൾ ഇങ്ങനെ

സ്വന്തം ലേഖകൻ കൊച്ചി : ക്രിക്കറ്റ് ആരാധകരുടെ താരമായി മാറിയിരിക്കുകയാണ് സഞ്ജു സാംസൺ. ഐപിഎല്ലിലെ തുടർച്ചയായ രണ്ട് അർദ്ധ സെഞ്ച്വറികൾ, രണ്ട് കളിയിലും ടീം നേടിയ ത്രസിപ്പിക്കുന്ന വിജയം നേടിയ സഞ്ജു സാംസണ് അഭിനന്ദന പ്രവാഹമാണ്. ശശിതരൂർ എംപി ട്വിറ്ററിൽ തുടങ്ങിവെച്ച അടുത്ത ധോണിയാണ് സഞ്ജുവെന്ന അഭിപ്രായവും ഏറെ ചർച്ച ചെയ്യപ്പെടുകയാണ്. ഇപ്പോഴിതാ സഞ്ജുവിന് മുൻപ് മലയാളികളുടെ പ്രിയതാരമായ എസ് ശ്രീശാന്താണ് സഞ്ജുവിനെ അഭിനന്ദിച്ചും താരതമ്യപ്പെടുത്തലുകൾക്കുമെതിരെ വന്നത്. ഐപിഎല്ലിലെ ഈ രണ്ട് ഇന്നിങ്‌സുകൾ മാത്രമല്ല, എപ്പോഴും സഞ്ജു നന്നായി കളിക്കുമെന്ന് തനിക്ക് ഉറപ്പുണ്ടെന്നും ശ്രീശാന്ത് […]

തങ്ങളുടെ വിക്കറ്റ് കീപ്പർ ധോണിയെ പോലെ ആയിരുന്നുവെങ്കിലെന്ന് ഏത് ടീമും ആഗ്രഹിക്കും ; കളി ഫിനിഷ് ചെയ്യുന്നതിലും ബെഞ്ച് മാർക്ക് ഉയരത്തിൽ വച്ചാണ് ധോണി പടിയിറങ്ങിയത് : ധോണിയെക്കുറിച്ച് വികാരഭരിതനായി സഞ്ജു

സ്വന്തം ലേഖകൻ കൊച്ചി : ഇന്ത്യൻ ക്രിക്കറ്റിലെ മികച്ച താരമാണ് ധോണി. തങ്ങളുടെ വിക്കറ്റ് കീപ്പർ ധോനിയെ പോലെ ആയിരുന്നുവെങ്കിലെന്ന് ഏത് ടീമും ആഗ്രഹിക്കുമെന്ന് സഞ്ജു സാംസൺ. ഐ.പി.എൽ മത്സരങ്ങളിൽ ചെന്നൈ സൂപ്പർ കിങ്‌സിന് എതിരായ മത്സരത്തിന് ശേഷം ദേശിയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് സഞ്ജു ധോണിയെക്കുറിച്ച് വികാരഭരിതനായത്. ക്രിക്കറ്റിൽ വിക്കറ്റ് കീപ്പിങ്ങിന്റെ കാര്യത്തിലും, കളി ഫിനിഷ് ചെയ്യുന്നതിലും ബെഞ്ച് മാർക്ക് ഉയരത്തിൽ വെച്ചാണ് ധോണി പടിയിറങ്ങിയത്. ഇന്ത്യൻ ടീമിലെ സ്ഥാനത്തിന് വേണ്ടിയും, ഡൊമസ്റ്റിക് ക്രിക്കറ്റിലും വിക്കറ്റ് കീപ്പർമാർക്കിടയിൽ ആരോഗ്യപരമായ മത്സരം നടക്കുന്നുണ്ട്. ധോണിയ്ക്ക് […]

ന്യൂസിലൻഡിലേക്കും സഞ്ജുവില്ല ; പതിനാറ് അംഗ ട്വന്റി20 ടീമിനെ പ്രഖ്യാപിച്ചു

സ്വന്തം ലേഖകൻ മുംബൈ:ന്യൂസിലൻഡിലേക്കും സഞ്ജുവില്ല. ന്യൂസിലൻഡ് പര്യടനത്തിനുള്ള ട്വന്റി20 ടീമിൽ മലയാളി താരം സഞ്ജു സാംസനെ ഒഴിവാക്കി 16 അംഗ ടീമിനെ സെലക്ഷൻ കമ്മിറ്റി പ്രഖ്യാപിച്ചു. ജനുവരി 24ന് തുടങ്ങുന്ന ഇന്ത്യയുടെ ന്യൂസിലൻഡ് പര്യടനത്തിൽ അഞ്ച് ട്വന്റി20യും മൂന്ന് ഏകദിനവും രണ്ട് ടെസ്റ്റുമാണുള്ളത്. ട്വന്റി20 പരമ്പരക്ക് മാത്രമുള്ള ടീമിനെയാണ് പ്രഖ്യാപിച്ചത്. ടെസ്റ്റ്, ഏകദിന ടീമിനെ പിന്നീട് പ്രഖ്യാപിക്കുമെന്ന് ബി.സി.സി.ഐ അറിയിച്ചു. ടീം: വിരാട് കോഹ്ലി (ക്യാ്ര്രപൻ), രോഹിത് ശർമ (വൈസ് ക്യാ്ര്രപൻ), കെ.എൽ.രാഹുൽ, ശിഖർ ധവാൻ, ശ്രേയസ് അയ്യർ, മനീഷ് പാണ്ഡെ, ഋഷഭ് പന്ത്, […]