വൃദ്ധ ദമ്പതികളുടെ പുരയിടത്തിൽ നിന്ന് ചന്ദനമരം മുറിച്ച് കടത്താൻ ശ്രമം; കായലിൽ ചൂണ്ടയിടാനെത്തിയവർ കണ്ടു; പൊലീസെത്തി, കൈയ്യോടെ പൊക്കി
സ്വന്തം ലേഖകൻ തിരുവനന്തപുരം: ചന്ദനമരം മുറിച്ച് കടത്താൻ ശ്രമിച്ച രണ്ട് അംഗസംഘത്തിലെ ഒരാൾ പൊലീസിന്റെ പിടിയിലായി. പരവൂർ സ്വദേശി സലിം (52) നെയാണ് അയിരൂർ പൊലീസ് അറസ്റ്റ് ചെയ്തത്. ജൂൺ 12 ന് രാത്രിയിൽ തിരുവനന്തപുരം ഇടവ കാപ്പിൽ വടക്കേഭാഗം വീട്ടിൽ പ്രശോഭിനി (78)യുടെ പുരയിടത്തിൽ നിന്ന 22 വർഷം പ്രായമുള്ള ചന്ദനമരമാണ് സലീമും കൂട്ടാളിയും ചേർന്ന് മുറിച്ച് കടത്താൻ ശ്രമിച്ചത്. വൃദ്ധ ദമ്പതികൾ മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത് എന്നറിയാവുന്ന മോഷ്ടാക്കൾ, ആക്സോ ബ്ലേഡ് ഉപയോഗിച്ച് ചന്ദനമരം മുറിച്ച് കടത്താൻ ശ്രമിക്കുകയായിരുന്നു. ഈ സമയം […]