play-sharp-fill

കോട്ടയത്ത് മുവാറ്റുപുഴയാറ്‌ ഉൾപ്പടെ സംസ്ഥാനത്തെ 14 നദികളിൽ നിന്നും മണലെടുക്കാൻ സർക്കാർ അനുമതി ; നടപടി റിവർ മാനേജ്‌മെന്റ് അതോറിട്ടിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ

സ്വന്തം ലേഖകൻ തിരുവനനന്തപുരം: സംസ്ഥാനത്തെ 26 നദികളിൽ 14 നദികളിൽ നിന്നും മണലെടുക്കാൻ സർക്കാർ അനുമതി നൽകി. ആദ്യഘട്ടത്തിൽ സാൻഡ് ഓഡിറ്റിങ് നടത്തിയ 26 നദികളിൽ 14 എണ്ണത്തിൽ നിന്നും മണൽ നീക്കം ആരംഭിക്കാമെന്നാണ് റിപ്പോർട്ട്. അതേസമയം 12 നദികളിൽ ആവശ്യത്തിനു മണൽ ലഭ്യമല്ലാത്ത സാഹചര്യത്തിൽ മണലെടുക്കാൻ അനുമതി നൽകേണ്ടതില്ലെന്ന് ഓഡിറ്റിങ്ങിന് നേതൃത്വം നൽകിയ റിവർ മാനേജ്‌മെന്റ് അതോറിറ്റി സർക്കാരിനു സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. പമ്പ (പത്തനംതിട്ട), പെരിയാർ(ഇടുക്കി, എറണാകുളം), മൂവാറ്റുപുഴയാർ (എറണാകുളം, കോട്ടയം), ചാലിയാർ(മലപ്പുറം, കോഴിക്കോട്), ഭാരതപ്പുഴ ഒന്നാം സ്‌ട്രെച്ച് (പാലക്കാട്), ഭാരതപ്പുഴ […]