ഐ.സി.യുവില്‍ അത്യാസന്നനിലയില്‍ കിടന്നുകൊണ്ട് പ്രേക്ഷകര്‍ക്ക് വേണ്ടി വീഡിയോ എഡിറ്റ് ചെയ്യുന്ന സന്തോഷ് ജോര്‍ജ് കുളങ്ങര : സമൂഹമാധ്യമങ്ങളില്‍ വൈറലായി ദൃശ്യങ്ങള്‍

സ്വന്തം ലേഖകന്‍ കോട്ടയം :മലയാളികള്‍ക്ക് ലോകം കാണിച്ച് തന്ന വ്യക്തിയാണ് സന്തോഷ് ജോര്‍ജ് കുളങ്ങര. തന്റെ സഞ്ചാരം പരിപാടി എത്ര തിരക്കായാലും പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തിക്കുന്നതിന് സന്തോഷ് ജോര്‍ജ് കുളങ്ങര മുടക്കം വരുത്തിയിരുന്നില്ല. കഴിഞ്ഞ ദിവസം സന്തോഷ് കുളങ്ങര അസുഖ ബാധിതനായി ആശുപത്രി കിടക്കയില്‍ കിടക്കുമ്പോഴും തന്റെ പരിപാടി എഡിറ്റ് ചെയ്യുന്ന ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം സഫാരി ചാനല്‍ പുറത്തുവിട്ടിരുന്നു. സഞ്ചാരത്തിന്റെ യാത്രാനുഭവങ്ങള്‍ പങ്കുവെക്കുന്ന ഒരു സഞ്ചാരിയുടെ ഡയറിക്കുറിപ്പുകള്‍ എന്ന പരിപാടിയിലായിരുന്നു അത്. വാര്‍ത്തയും ചിത്രങ്ങളും പിന്നീട് സമൂഹ മാധ്യമങ്ങള്‍ ഏറ്റെടുക്കുകയായിരുന്നു. ഏതാനും മാസങ്ങള്‍ക്ക് […]