play-sharp-fill

താരാരാധന ഇസ്ലാമിക വിരുദ്ധം; ഏകദൈവവിശ്വാസത്തെ കളങ്കപ്പെടുത്തും ; പോർച്ചുഗൽ പോലെയുള്ള രാജ്യങ്ങളെ ആരാധിക്കുന്നതും തെറ്റ് : സമസ്ത

കോഴിക്കോട്: നാടാകെ ലോകകപ്പ് ഫുട്ബോളിന്റെ ആവേശം കൊടുമ്പിരി കൊണ്ടിരിക്കെ ലോകകപ്പ് ടൂർണമെന്റിനെ എങ്ങനെ സമീപിക്കണമെന്ന് വിശ്വാസികൾക്ക് നിർദേശവുമായി സമസ്ത കേരള ജംഇയ്യത്തുൽ ഖുത്വബാ സംസ്ഥാന കമ്മിറ്റി രം​ഗത്ത്. താരാരാധന ഇസ്‌ലാമിക വിരുദ്ധമെന്ന് സമസ്ത പറഞ്ഞു . ഏകദൈവ വിശ്വാസത്തെ കളങ്കപ്പെടുത്തുമെന്നും വിശദീകരണം. കൂറ്റന്‍ കട്ടൗട്ടുകള്‍ ധൂര്‍ത്ത്. പോര്‍ച്ചുഗല്‍ പോലുള്ള രാജ്യങ്ങളെ പിന്തുണയ്ക്കുന്നതും തെറ്റെന്നും സമസ്ത. ഇന്ന് ജുമുഅ പ്രഭാഷണത്തില്‍ വിശ്വാസികളെ ബോധവല്‍കരിക്കും. ഇന്ത്യയില്‍ ഏറ്റവുമധികം അധിനിവേശം നടത്തുകയും ഇന്ത്യയെ ദ്രോഹിക്കുകയും ചൂഷണം ചെയ്യുകയും ചെയ്ത പോര്‍ച്ചുഗീസുകാരെ ആരാധിക്കുന്നത് എങ്ങനെ അംഗീകരിക്കാനാകുമെന്ന് സംഘടന ചോദിക്കുന്നു. ഇസ്​ലാമിക വിരുദ്ധ […]