ജാതിവിമര്‍ശനം പാടില്ല, മതവിമര്‍ശനം പാടില്ല, രാഷ്ട്രീയവിമര്‍ശനം പാടില്ല; പിന്നെങ്ങനെ ചിരിയുണ്ടാകും? ; സലീം കുമാറിന്‍റെ പരാമര്‍ശം ചര്‍ച്ചയാകുന്നു

സ്വന്തം ലേഖകൻ കൊച്ചി: പൊളിറ്റിക്കല്‍ കറക്ടനസ് കാരണം നല്ല ചിരിപ്പടങ്ങള്‍ ഉണ്ടാകുന്നില്ലെന്ന് നടന്‍ സലീം കുമാര്‍. പൊളിറ്റിക്കല്‍ കറക്ടനസ്സിനടിയില്‍പ്പെട്ട് എങ്ങനെ ചിരിപ്പിക്കണം എന്ന് അറിയാതെ സംവിധായകര്‍ കണ്‍ഫ്യൂഷനിലാണ് എന്നും ദേശീയ അവാര്‍ഡ് ജേതാവായ സലീം കുമാര്‍ പറയുന്നു.സോഷ്യല്‍ മീഡിയ വഴിയാണ് താരം തന്റെ ആശങ്ക പങ്കുവെച്ചത്. ‘സത്യം പറഞ്ഞാല്‍ ഞാന്‍ ഒരു നല്ല ചിരിപ്പടം കണ്ടിട്ടുതന്നെ കുറെക്കാലമായി. പണ്ട് മാസത്തില്‍ ഒരിക്കല്‍ ഒരു ചിരിപ്പടമെങ്കിലും വരാറുണ്ടായിരുന്നു. ഇന്ന് സമൂഹത്തിന് ചിരിയില്ല. ഈ പൊളിറ്റിക്കല്‍ കറക്ടനസിനടിയില്‍പ്പെട്ട് എങ്ങനെ ചിരിപ്പിക്കണം എന്ന് അറിയാതെ കണ്‍ഫ്യൂഷനിലാണ് സംവിധായകര്‍. ജാതിവിമര്‍ശനം […]