play-sharp-fill

സർക്കാർ ജീവനക്കാർക്ക് 4000 രൂപവരെ ബോണസും ഉത്സവബത്തയും

സ്വന്തം ലേഖിക തിരുവനന്തപുരം: സംസ്ഥാന സർക്കാർ ജീവനക്കാർ,അധ്യാപകർ,പെൻഷൻകാർ എന്നിവരുടെ ബോണസും ഉത്സവബത്തയും തീരുമാനിച്ചു. പരമാവധി 4000 രൂപ വരെയാണ് ബോണസ്. ബോണസ് ലഭിക്കാത്തവർക്ക് 2750 രൂപവരെ ഉത്സവബത്ത ലഭിക്കും. എല്ലാ വകുപ്പുകളിലും സ്ഥിരം ജോലിക്കാർ, തൊഴിലാളികൾ, സീസണൽ ജോലിക്കാർ എന്നിവർക്കെല്ലാം ബോണസ് ലഭിക്കും. ശമ്പള സ്‌കെയിൽ ബാധകമാക്കിയ വിദ്യാഭ്യാസ വകുപ്പിലെ പാർട്ട് ടൈം അധ്യാപകർ,എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഉൾപ്പെടെ ജോലി ചെയ്യുന്ന പാർട്ട് ടൈം കണ്ടിജന്റ് ജീവനക്കാർ എന്നിവർക്കും ബോണസിന് അർഹതയുണ്ട്.

സർക്കാർ ജീവനക്കാരുടെ ശമ്പള ബില്ല് തയാറാക്കുന്ന സ്പാർക്ക് സോഫ്റ്റ് വെയറിൽ തിരിമറി നടത്തി 7.88 ലക്ഷം അടിച്ച് മാറ്റിയ ക്ലർക്ക് അറസ്റ്റിൽ

സ്വന്തം ലേഖിക തിരുവനന്തപുരം: ജീവനക്കാരുടെ ശമ്പള വിതരണ സോഫ്റ്റ്വെയറായ സ്പാർക്കിൽ തട്ടിപ്പ് നടത്തി വ്യാജ ശമ്പള ബില്ലുണ്ടാക്കി ട്ര ഷറിയിൽ നിന്ന് 7.88 ലക്ഷം തട്ടിയെടുത്ത കിളിമാനൂർ ഗവ. ഹയർസെക്കൻഡറി സ്‌കൂളിലെ ക്ലാർക്ക് റിയാസ് കലാമിനെ വിജിലൻസ് അറസ്റ്റ് ചെയ്തു. വിരമിച്ച അദ്ധ്യാപകരെയും സർവീസിൽ ഇല്ലാത്തവരെയും വ്യാജമായി ഉൾപ്പെടുത്തി 2011ജൂലായ് മുതൽ 2015 ഒക്ടോബർ വരെയാണ് തട്ടിപ്പ് നടത്തിയത്. സ്‌കൂളിലെ ഹെഡ്മാസ്റ്ററായിരുന്ന കെ.രാജൻ കേസിൽ രണ്ടാം പ്രതിയാണ്. ശമ്പളവിതരണച്ചുമതലയുള്ള ഡി.ഡി.ഒയുടെ ചുമതലയുണ്ടായിരുന്ന രാജന്റെ സ്പാർക്ക് യൂസർ ഐഡിയും പാസ്വേഡും ഉപയോഗിച്ച് അക്കൗണ്ട് കൈകാര്യം ചെയ്തിരുന്നത് […]