വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന എസ്.എഫ്.ഐ നേതാവ് സാജൻ മാത്യൂ അന്തരിച്ചു

സ്വന്തം ലേഖകൻ പത്തനംതിട്ട : വാഹനാപകടത്തെത്തുടർന്ന് ഗുരുതരമായി പരിക്കേറ്റ് ദീർഘ നാളായി കിടപ്പിലായിരുന്ന എസ്.എഫ്.ഐ നേതാവ് സാജൻ മാത്യു അന്തരിച്ചു. എട്ട് വർഷം മുൻപാണ് എസ്.എഫ്.ഐ ഇടുക്കി ജില്ലാ മുൻസെക്രട്ടറിയും സിപിഎം മൂന്നാർ ഏരിയാ കമ്മിറ്റിയംഗവുമായിരുന്ന സാജന് വാഹനാപകടം സംഭവിക്കുന്നത്. അപകടത്തെ തുടർന്ന് അരയ്ക്കുതാഴെ തളർന്ന് വീട്ടിൽ കഴിയുകയായിരുന്നു. ശനിയാഴ്ച പുലർച്ചെയായിരുന്നു സാജന് മരണം സംഭവിച്ചത്. രക്തത്തിൽ സോഡിയത്തിന്റെ അളവ് കുറഞ്ഞതിനേത്തുടർന്ന ്‌കോഴഞ്ചേരിയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. 2012 ൽ തമിഴ്‌നാട്ടിലെ രാമനാഥപുരത്ത് നടന്ന എസ്.എഫ്.ഐ ദേശീയ സമ്മേളനത്തിൽ പങ്കെടുത്ത് മടങ്ങുമ്പോൾ, സാജനും കൂട്ടുകാരും സഞ്ചരിച്ചിരുന്ന […]