കോവിഡ്; വീട്ടില്‍ ക്വാറന്റീനിലായിരുന്ന സച്ചിനെ ആശുപത്രിയിലേക്ക് മാറ്റി
സ്വന്തം ലേഖകന്‍ മുംബൈ: കോവിഡ് ബാധിതനായി വീട്ടില്‍ ക്വാറന്റീനിലായിരുന്ന സച്ചിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോവിഡ് സ്ഥിരീകരിച്ച് ഒരാഴ്ചയ്ക്കു ശേഷമാണ് ഡോക്ടര്‍മാരുടെ നിര്‍ദ്ദേശപ്രകാരം വിദഗ്ധ ചികിത്സയ്ക്കായി സച്ചിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മാര്‍ച്ച് 27നാണ് തനിക്ക് കോവിഡ് പിടിപെട്ട കാര്യം സച്ചിന്‍ അറിയിച്ചത്. ചെറിയ ലക്ഷണങ്ങള്‍ മാത്രമാണ് തനിക്കുള്ളതെന്നും, വീട്ടില്‍ ക്വാറന്റൈനില്‍ കഴിയുകയാണെന്നുമാണ് സച്ചിന്‍ അന്ന് പറഞ്ഞത്. ‘നിങ്ങളുടെ പ്രാര്‍ഥനകള്‍ക്കും ആശംസകള്‍ക്കും നന്ദി. മുന്‍കരുതല്‍ എടുക്കണമെന്ന ആരോഗ്യപ്രവര്‍ത്തകരുടെ നിര്‍ദേശത്തെ പാലിച്ച് ഞാന്‍ ആശുപത്രിയില്‍ ചികില്‍സയിലാണ്. കുറച്ചു ദിവസത്തിനുള്ളില്‍ വീട്ടിലേക്ക് മടങ്ങാനാകുമെന്നാണ് പ്രതീക്ഷ. എല്ലാവരും സുരക്ഷിതരായി ഇരിക്കുക. ഇന്ത്യയുടെ […]