ഇറക്കം ഇറങ്ങുമ്പോൾ ഗിയർ മാറ്റി ന്യൂട്രലിലിട്ടു..! ഇലവുങ്കലിൽ ശബരിമല തീർത്ഥാടകരുടെ വാഹനം മറിഞ്ഞ സംഭവത്തിൽ ഡ്രൈവർക്കെതിരെ കേസ്; ഡ്രൈവിംഗ് ലൈസൻസും സസ്‌പെൻഡ് ചെയ്യും…!
സ്വന്തം ലേഖകൻ പത്തനംതിട്ട: ഇലവുങ്കലിൽ ശബരിമല തീർത്ഥാടകരുടെ വാഹനം മറിഞ്ഞ സംഭവത്തിൽ ഡ്രൈവർക്കെതിരെ കേസ്.അലക്ഷ്യമായി വാഹനമോടിച്ച് അപകടം വരുത്തിയതിനാണ് കേസ്. ഡ്രൈവർ ബാലസുബ്രഹ്‌മണ്യനെതിരെ പമ്പ പോലീസാണ് കേസെടുത്തത്. ഇറക്കം ഇറങ്ങുമ്പോൾ ഗിയർ മാറ്റി ന്യൂട്രലിൽ ഇട്ടതാണ് അപകടത്തിന് കാരണമായതെന്നാലണ് മോട്ടോർ വാഹന വകുപ്പിന്റെ കണ്ടെത്തൽ.ഗുരുതര പിഴവ് വരുത്തിയ ബാലസുബ്രഹ്‌മണ്യന്റെ ഡ്രൈവിംഗ് ലൈസൻസും സസ്‌പെൻഡ് ചെയ്യുമെന്ന് ആർടിഒ അറിയിച്ചു. ഇന്ധനം ലാഭിക്കാനാണ് ഗിയർ മാറ്റി ന്യൂട്രലിൽ ഇടുന്നത്. എഞ്ചിൻ ഓഫാക്കുകയും, ഇടയ്‌ക്കിടെ ബ്രേക്ക് ചെയ്യുകയും ചെയ്തതുവഴി ബ്രേക്കിംഗ് സംവിധാനത്തിൽ നിന്ന് എയർ ചോർന്ന് പോവുകയായിരുന്നു. ഇതേതുടർന്ന് […]