കീരിത്തോട് സ്വദേശിനി സൗമ്യ ഇസ്രായേലില്‍ റോക്കറ്റ് ആക്രമണത്തില്‍ കൊല്ലപ്പെട്ടു; ഭര്‍ത്താവിനോട് വിഡിയോ കോളില്‍ സംസാരിച്ചുകൊണ്ടിരിക്കെ ജനാലയിലൂടെ റോക്കറ്റ് വീട്ടിലേക്ക് പതിച്ചു; അവസാനമായി നാട്ടിലെത്തിയത് 2017ല്‍; നടുക്കം മാറാതെ ഭര്‍ത്താവും മകനും

സ്വന്തം ലേഖകന്‍ ഇടുക്കി: ഇസ്രായേലിലെ അഷ്‌ക ലോണില്‍ ഹമാസ് നടത്തിയ റോക്കറ്റ് ആക്രമണത്തില്‍ ഇടുക്കി കീരിത്തോട് സ്വദേശി സൗമ്യ സന്തോഷ്(30) കൊല്ലപ്പെട്ടു.   ഭര്‍ത്താവിനോട് വിഡിയോ കോളില്‍ സംസാരിച്ചുകൊണ്ടിരിക്കെയാണ് സൗമ്യ താമസിച്ചിരുന്ന അപ്പാര്‍ട്ട്‌മെന്റിലേക്ക് ജനാലയിലൂടെ റോക്കറ്റ് വീട്ടിലേക്ക് പതിച്ചത്. കഴിഞ്ഞ പത്തുവര്‍ഷമായി സൗമ്യ അഷ്‌കലോണില്‍ കെയര്‍ ഗീവറായി ജോലി ചെയ്യുകയായിരുന്നു. സുരക്ഷാ മുറിയിലേക്ക് ഓടി മാറാനുള്ള സമയം സൗമ്യക്കും ഒപ്പമുണ്ടായിരുന്ന പ്രായമായ ഇസ്രോയേല്‍ വനിതക്കും ലഭിച്ചില്ല. വീല്‍ചെയറിലായിരുന്ന വനിതയെ വര്‍ഷങ്ങളായി പരിചരിച്ചിരുന്നത് സൗമ്യയാണ്. സൗമ്യയുടെ ഭര്‍ത്താവും മകനും നാട്ടിലാണ്. 2017 ല്‍ ആണ് അവസാനമായി […]