play-sharp-fill

എടോ താൻ വക്കീല് തന്നെയാണോ, അതോ പന്തികേട് അളന്ന് നടക്കലാണോ തന്റെ പണി ; തനിക്കിത് സഹിക്കുന്നില്ലെങ്കിൽ ജയ് ശ്രീറാം ഇട്ട് രണ്ട് തുള്ളക്കം തുള്ള് ; നിങ്ങൾ ഈ വർഗീയവാദികളുടെ മോങ്ങൽ ബി.ജി.എം ഇട്ട് തകർത്ത് നൃത്തമാടൂ : നവീനും ജാനകിയ്ക്കും പിൻതുണയുമായി രേവതി സമ്പത്ത്

സ്വന്തം ലേഖകൻ കൊച്ചി : ഒന്നിച്ച് ഡാൻസ് കളിച്ച് വൈറലായ മെഡിക്കൽ കോളജ് വിദ്യാർത്ഥികൾ ജാനകിക്കും നവീനും നേരെയുണ്ടായ വിദ്വേഷ പ്രചാരണത്തിൽ ഇരുവർക്കും പിന്തുണയുമായി നടി രേവതി സമ്പത്ത് രംഗത്ത്. ഡോക്ടർമാർ നൃത്തം ചെയ്യും പാട്ടുപാടും.മജ്ജയും മാംസവും രക്തവുമുള്ള മനുഷ്യർ തന്നെയാണ് അവരും. ജാനകിയും നവീനും ഈ വർഗീയവാദികളുടെ മോങ്ങൽ ബി.ജി.എം ആക്കി ഇട്ട് നൃത്തം ചെയ്യുവെന്നാണ് രേവതി ഫെയ്‌സ്ബുക്കിൽ കുറിച്ചിരിക്കുന്നത്. രേവതി സമ്പത്തിന്റെ കുറിപ്പിന്റെ പൂർണ്ണരൂപം രണ്ട് മെഡിക്കൽ വിദ്യാർത്ഥികൾ അതിമനോഹരമായി നൃത്തം ചെയ്യുന്നു. അത് വൈറൽ ആകുന്നു. അവരുടെ ആ കഴിവിനെ […]