ഈ വീട്ടിലാണ് ജനിച്ചത്, ഇപ്പോൾ ഇവിടെ ആണ് ജീവിക്കുന്നത് ; ഈ വീട്ടിൽ നിന്നും ഒരു ഐ.ഐ.എം അസിസ്റ്റന്റ് പ്രൊഫസർ ജനിച്ചിരിക്കുന്നു ; ചുറ്റിനും പൊളിഞ്ഞ ചുവരുകളായിരിക്കാം, പക്ഷെ ആകാശത്തോളം സ്വപ്‌നം കാണണം : വൈറലായി രഞ്ജിത്തിന്റെ കുറിപ്പ്
സ്വന്തം ലേഖകൻ കൊച്ചി : ജീവിതത്തിലെ പ്രതിസന്ധികളിൽ നിന്നും പടവെട്ടി വിജയം കൈവരിച്ച യുവാവിന്റെ കഥയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായി മാറിയിരിക്കുന്നത്. ജീവിതത്തിന്റെ ഒരു ഘട്ടത്തിൽ പഠനം ഉപേക്ഷിക്കാൻ ഉറപ്പിച്ച രഞ്ജിത്ത് ഇപ്പോൾ എത്തി നിൽക്കുന്നത് ഐ.ഐ.എമ്മിൽ അസ്റ്റിസ്റ്റന്റ് പ്രൊഫസറായിട്ടാണ്. ചുറ്റിനും പൊളിഞ്ഞ ചുവരുകളായിരിക്കാം. പക്ഷെ ആകാശത്തോളം സ്വപ്‌നം കാണണം. ഒരു നാൾ സ്വപ്‌നങ്ങളുടെ ചിറകിലേറി നിങ്ങൾക്കും വിജയത്തീരത്ത് എത്താമെന്നാണ് രഞ്ജിത്ത് ഫെയ്‌സ്ബുക്കിൽ കുറിച്ചിരിക്കുന്നത്. രഞ്ജിത്തിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം ഈ വീട്ടിലാണ് ഞാൻ ജനിച്ചത്, ഇവിടെ ആണ് വളർന്നത്, ഇപ്പോൾ ഇവിടെ ആണ് […]