play-sharp-fill

‘ബ്രഹ്മപുരം സ്പന്ദിക്കുന്ന ടൈം ബോംബായിരുന്നു; ദുരന്ത നിവാരണം നടപ്പാക്കുന്നതിൽ സർക്കാരിന് പരാജയം സംഭവിച്ചെങ്കിൽ അത് ജനങ്ങളോട് തുറന്ന് പറയണം’; രൂക്ഷ വിമർശനവുമായി രഞ്ജി പണിക്കർ

സ്വന്തം ലേഖകൻ കൊച്ചി :ബ്രഹ്മപുരം തീപിടുത്തത്തിൽ സർക്കാരിനെതിരെ വിമർശനവുമായി നടനും തിരക്കഥാകൃത്തുമായ രഞ്ജി പണിക്കര്‍. ബ്രഹ്മപുരത്ത് അധികൃതര്‍ക്ക് സംഭവിച്ചത് ഗുരുതര വീഴ്ചയാണെന്ന് അദ്ദേഹം പറഞ്ഞു. ‘ഇത്രയധികം മാലിന്യം സംസ്ക്കരിക്കാതെ ഈ പ്രദേശത്ത് സംഭരിച്ചുവെച്ചുവെന്നത് തന്നെ ഗുരുതര കുറ്റകൃത്യമാണ്. തീപിടിത്തമുണ്ടാകുമെന്ന ബോധ്യമില്ലാതിരുന്നുവെന്ന ഒരു വിഭാഗത്തിന്റെ വാദം മുഖവിലക്കെടുക്കാനാകില്ല. മുമ്പും ഇവിടെ തീപിടിത്തമുണ്ടായിട്ടുണ്ട്. ബ്രഹ്മപുരം ഒരു സ്പന്ദിക്കുന്ന ടൈം ബോംബ് ആയിരുന്നു’. തീപിടിത്തമുണ്ടായ ശേഷം പ്രശ്നം കൈകാര്യം ചെയ്യുന്നതിലും അധികൃതര്‍ക്ക് വീഴ്ച പറ്റി. അടിസ്ഥാന കാര്യങ്ങളില്‍ അധികൃതര്‍ക്ക് ജാഗ്രത ഇല്ലാതെ പോയി. ബ്രഹ്മപുരത്ത് എന്താണ് സംഭവിച്ചതെന്നതില്‍ കൃത്യമായ […]