ഇരട്ട റേഷന്‍കാര്‍ഡുള്ള സംസ്ഥാനത്തെ ഏക പഞ്ചായത്തംഗം കുറിച്ചിയില്‍; മരിച്ചുപോയ അച്ഛന്റെ മുന്‍ഗണനാ റേഷന്‍ കാര്‍ഡില്‍ രണ്ടാം പേരുകാരി; ഭര്‍ത്താവിനും മക്കള്‍ക്കുമൊപ്പം പൊതുവിഭാഗത്തില്‍ മറ്റൊരു കാര്‍ഡും; ഗുരുതര കുറ്റകൃത്യം നടത്തിയിട്ടും നടപടി എടുക്കാതെ സിവിൽ സപ്ലൈസ് വകുപ്പ്
സ്വന്തം ലേഖകന്‍ കോട്ടയം: ഇരട്ട റേഷൻകാർഡ് കൈവശപ്പെടുത്തി കുറിച്ചി പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റും 13-ാം വാര്‍ഡ് മെമ്പറുമായ ലൂസി ജോസഫ് . സംസ്ഥാനത്ത് ആദ്യമായാണ് ഒരു പഞ്ചായത്തംഗം ഈ കുറ്റത്തിന് പിടിക്കപ്പെടുന്നത്. മരിച്ചുപോയ അച്ഛന്റെ റേഷന്‍കാര്‍ഡില്‍ രണ്ടാം പേരുകാരിയായിരിക്കെ, ഭര്‍ത്താവിനും മക്കള്‍ക്കുമൊപ്പം പൊതുവിഭാഗത്തില്‍ മറ്റൊരു റേഷന്‍കാര്‍ഡ് കൂടി ഇവര്‍ സ്വന്തമാക്കിയിരുന്നു. വര്‍ഷങ്ങളായി തുടരുന്ന തട്ടിപ്പ് കണ്ടെത്തിയതോടെ ഫെബ്രുവരി 11ന് 11,120 രൂപ പിഴയൊടുക്കി ഇവര്‍ കേസില്‍ നിന്ന് തടിയൂരി. എന്നാല്‍ ഉത്തരവാദിത്വപ്പെട്ട ചുമതല വഹിക്കുന്ന ലൂസി ജോസഫിന്റെ ഭാഗത്ത് നിന്നുണ്ടായ വീഴ്ച പിഴയൊടുക്കി […]