ആയുധങ്ങളുമായി രാമേശ്വരം ലക്ഷ്യമാക്കി ബോട്ട് നീങ്ങി; ശ്രീലങ്കയില്‍ നിന്നും രാമേശ്വരത്തേക്ക് സായുധ സംഘം നുഴഞ്ഞുകയറാന്‍ ശ്രമിക്കുന്നു; തമിഴ്‌നാട് തീരത്ത് തീവ്രവാദ ഭീഷണി; കേരളതീരത്തും ജാഗ്രത ശക്തമാക്കിയെന്ന് സംസ്ഥാന പൊലീസ് മേധാവി ലോകനാഥ് ബെഹ്റ
സ്വന്തം ലേഖകന്‍ ചെന്നൈ: തമിഴ്നാട് തീരത്ത് തീവ്രവാദ ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കേരള തീരത്തും ജാഗ്രതാ ശക്തമാക്കിയെന്ന് സംസ്ഥാന പൊലീസ് മേധാവി ലോകനാഥ് ബെഹ്റ. തീവ്രവാദം തടയുന്നതിനായി കൗണ്ടര്‍ ഇന്റലിജന്‍സ് സെല്‍ രൂപീകരിക്കാന്‍ ഒരുങ്ങുകയാണ് കേരളം. കേന്ദ്ര നിര്‍ദേശ പ്രകാരമാണു പ്രത്യേക സെല്‍ രൂപീകരിക്കുന്നത്. ആഭ്യന്തര സുരക്ഷ പരിഗണിച്ചു രഹസ്യാന്വേഷണം നടത്തുകയാകും സെല്ലിന്റെ പ്രധാന ദൗത്യം. ഡെപ്യൂട്ടേഷനില്‍ പൊലീസുകാരെ നിയോഗിക്കുന്നതിനു പുറമേ സെല്ലിനു വേണ്ടി പ്രത്യേക റിക്രൂട്ട്മെന്റുകളും നടത്തും. ആയുധങ്ങളുമായി രാമേശ്വരം ലക്ഷ്യമാക്കി ബോട്ടു നീങ്ങിയെന്ന സൂചന പുറത്തുവന്നതോടെ കേരളത്തിലും സുരക്ഷാ സംവിധാനങ്ങള്‍ വര്‍ധിപ്പിച്ചിച്ചു. […]