നാട്ടിലേക്ക് പോകാൻ ബുക്ക് ചെയ്ത അതേ വിമാനത്തിൽ കോട്ടയം സ്വദേശിയ്ക്ക് അന്ത്യയാത്ര ; രാജുവിന്റെ വേർപാടിൽ കണ്ണീരടക്കാനാവാതെ സുഹൃത്തുക്കൾ
സ്വന്തം ലേഖകൻ കോട്ടയം : ഷാർജയിൽ നിന്നും അവധിയ്ക്കായി നാട്ടിലേക്ക് പോകുവാൻ ബുക്ക് ചെയ്ത അതേ വിമാനത്തിൽ തന്നെയാണ് കോട്ടയം സ്വദേശിയായ രാജുവിന്റെ അന്ത്യയാത്രയും. എംബാമിംഗ് സെന്റിൽ നിന്ന് രാജുവിന്റെ മൃതദേഹം വെള്ളതുണിയിൽ പൊതിഞ്ഞ് പെട്ടിയിൽ പാക്ക് ചെയ്യുമ്പോൾ, ഇന്നേ ദിവസം തന്നെ യാത്രക്കാരനായി നാട്ടിലേക്ക് പോകുവാനുള്ള ടിക്കറ്റിന്റെ കോപ്പി സുഹൃത്തിന്റെ കയ്യിൽ കാണാമായിരുന്നു. ഷാർജയിൽ നിന്നും അവധിയ്ക്കായി നാട്ടിലേക്ക് പോവാനുള്ള തയ്യാറെടുപ്പിനിടയിയിൽ കുറച്ച് സാധനങ്ങൾ കൂടി വാങ്ങാൻ പുറത്തേക്ക് ഇറങ്ങിയതിനിടെയാണ് വാഹനാപകടത്തിൽ രാജു മരിക്കുന്നത്. ഈ മാസം 18 ന് ദുബായിൽ നിന്നും […]