play-sharp-fill

രാജീവ് ഗാന്ധി ഫൗണ്ടേഷന്‍റെ വിദേശ സംഭാവന സ്വീകരിക്കാനുള്ള ലൈസന്‍സ് റദ്ദാക്കി;രാജീവ് ഗാന്ധി ഫൗണ്ടേഷനും രാജീവ് ഗാന്ധി ചാരിറ്റബിള്‍ ട്രസ്റ്റിനും എതിരെയാണ് നടപടി. സോണിയ ഗാന്ധിയാണ് സംഘടനയുടെ അധ്യക്ഷ. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റേതാണ് നടപടി.

കോൺഗ്രസ് ബന്ധമുള്ള സന്നദ്ധ സംഘടനകളുടെ വിദേശ സംഭാവന സ്വീകരിക്കാനുള്ള ലൈസൻസ് (എഫ്.സി.ആര്‍.എ) റദ്ദാക്കി. രാജീവ് ഗാന്ധി ഫൗണ്ടേഷനും രാജീവ് ഗാന്ധി ചാരിറ്റബിള്‍ ട്രസ്റ്റിനും എതിരെയാണ് നടപടി. സോണിയ ഗാന്ധിയാണ് സംഘടനയുടെ അധ്യക്ഷ. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റേതാണ് നടപടി. ഗാന്ധി കുടുംബവുമായി ബന്ധമുള്ള സന്നദ്ധ സംഘടനകളാണ് രാജീവ് ഗാന്ധി ഫൗണ്ടേഷനും ട്രസ്റ്റും. 2020 ജൂലൈയിൽ ആഭ്യന്തര മന്ത്രാലയം രൂപീകരിച്ച കമ്മിറ്റിയുടെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. വിദേശ സംഭാവന സ്വീകരിച്ചതില്‍ ക്രമക്കേടുണ്ടെന്നാണ് ആരോപണം. എഫ്‌.സി.ആർ.എ ലൈസൻസ് റദ്ദാക്കിയ വിവരം അറിയിച്ചുകൊണ്ടുള്ള നോട്ടീസ് രാജീവ് ഗാന്ധി ഫൗണ്ടേഷന്‍റെ ഭാരവാഹികൾക്ക് […]