play-sharp-fill

കോട്ടയത്ത് ഇടിമിന്നലേറ്റ് ഗൃഹനാഥൻ മരിച്ചു

കോട്ടയത്ത്‌ ഗൃഹനാഥൻ മിന്നലേറ്റു മരിച്ചു. മാവടി സ്വദേശി മാത്യു (62) ആണ് മരിച്ചത്. വീടിനുള്ളിൽ വച്ചാണ് മിന്നലേറ്റത്. ആശുപത്രിയിലെത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല.പ്രദേശത്ത് ശക്തമായ മഴയും ഉണ്ടായിരുന്നു. അതേസമയം സംസ്‌ഥാനത്ത്‌ പരക്കെ ഇടിയോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. തുലാവർഷത്തോട് ഒപ്പം ചക്രവാതച്ചുഴിയുടെയും സ്വാധീനമാണ് മഴ കനക്കാൻ കാരണം.