രാഹുൽ ഗാന്ധി എം.പി വയനാട്ടിലെത്തി ; ഭാരത് ജോഡോ യാത്രയ്ക്ക് ശേഷമുള്ള ആദ്യസന്ദര്‍ശനം; ഔദ്യോഗിക യോഗങ്ങളിലും പൊതുസമ്മേളനത്തിലും പങ്കെടുക്കും; രാത്രിയിൽ ഡൽഹിയിലേക്ക് തിരിക്കും
സ്വന്തം ലേഖകൻ വയനാട് : ഭാരത് ജോഡോ യാത്രയ്ക്ക് ശേഷം രാഹുൽ ഗാന്ധി എം.പി ഇന്നലെ വയനാട്ടിലെത്തി. നേതാക്കളും പ്രവർത്തകരും ചേർന്ന് വൻ സ്വീകരണമാണ് രാഹുൽ ഗാന്ധിയ്ക്ക് ഒരുക്കിയിരുന്നത്.ഡൽഹിയിൽ നിന്ന് പ്രത്യേക വിമാനത്തിൽ കരിപ്പൂരിൽ ഇറങ്ങിയ ശേഷം ഇന്നലെ രാത്രിയോടെ കൽപ്പറ്റയിലെത്തി. ഭാരത് ജോഡോ യാത്രയ്ക്ക് ശേഷം ഇതാദ്യമായാണ് രാഹുല്‍ സ്വന്തം മണ്ഡലമായ വയനാട്ടിലെത്തുന്നത്. രാവിലെ കൽപ്പറ്റ മണിയങ്കോട് കൈതാങ്ങ് പദ്ധതിയിൽ നിർമ്മിച്ച വീട് സന്ദർശിക്കും . ശേഷം കളക്ട്രേറ്റിൽ നടക്കുന്ന വിവിധ യോഗങ്ങളിൽ പങ്കെടുക്കും. കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട കര്‍ഷകന്‍ തോമസിന്റെ വീടും […]