മുറിവുണക്കാൻ ജർമനി, സ്പെയ്ൻ;മരണ ഗ്രൂപ്പിൽ പോരാട്ടം തുടങ്ങുന്നു.കാലം മാറിയെങ്കിലും കളത്തിൽ സംഭവിച്ച നീറ്റൽ ആവർത്തിച്ച് പൊള്ളിക്കുന്ന ജർമനിക്കും സ്പെയിനുമൊക്കെ ലോക കിരീടത്തിൽ കുറഞ്ഞൊരു ലക്ഷ്യമേയില്ലെന്നതാണ് വസ്തുത.

ജർമനിയും കരയുമെന്നു കാണിച്ച ലോകകപ്പായിരുന്നു 2018ലേത്‌. ദക്ഷിണകൊറിയയോട്‌ തോറ്റ്‌ തിരിച്ചുപോയ രാത്രി അവർ മറക്കില്ല. നിലവിലെ ചാമ്പ്യൻമാരെന്ന പകിട്ടുമായെത്തി വെറുംകൈയോടെ മടങ്ങിയ വേദന. കാലം മാറിയെങ്കിലും കളത്തിലെ ആ നീറ്റൽ ഇപ്പോഴുമുണ്ട്‌ ജർമനിക്ക്‌. ഇന്ന്‌ ഗ്രൂപ്പ്‌ ഇയിൽ ജപ്പാനെ നേരിടുമ്പോൾ തിരിച്ചുവരവാണ്‌ ജർമനിയുടെ മനസ്സിൽ. ഖത്തറിലെ ഏറ്റവും കഠിനമായ ഗ്രൂപ്പിലാണ്‌ കളി. ജർമനിക്കും മുൻ ചാമ്പ്യൻമാരായ സ്പെയ്‌നും ഇ ഗ്രൂപ്പിലാണ്‌. കോസ്‌റ്ററിക്കയുമായാണ്‌ സ്‌പെയ്‌നിനിന്റെ കളി. അഞ്ചാംകിരീടം ലക്ഷ്യമിട്ടാണ്‌ ജർമനി കളത്തിലിറങ്ങുന്നതെങ്കിലും സമീപകാലത്തെ മോശം ഫോം ടീമിന്റെ നെഞ്ചിടിപ്പേറ്റുന്നതാണ്‌. നാലുതവണ കിരീടമുയർത്തുകയും നാലുതവണ രണ്ടാമതെത്തുകയും ചെയ്‌ത […]

അടി, തിരിച്ചടി; യു.എസ്-വെയ്ൽസ് മത്സരം സമനിലയിൽ.അമേരിക്കൻ ആക്രമണങ്ങൾക്ക് മുൻപിൽ പകച്ച വെയിൽസിന്റെ രക്ഷകനായത് സൂപ്പർ താരം ഗാരെത് ബെയ്ൽ.

ഖത്തർ ലോകകപ്പ് ഗ്രൂപ്പ് ബിയിലെ വെയ്ൽസ് യു.എസ്.എ മത്സരം സമനിലയിൽ. ആദ്യപകുതിയിൽ കളിയുടെ 36ാം മിനിറ്റിൽ തിമോത്തി വിയ വെയിൽസിന്റെ വല കുലുക്കിയെങ്കിലും രണ്ടാം പകുതിയിൽ ലഭിച്ച പെനാൽറ്റിയിലൂടെ വെയ്ൽസ് സമനില പിടിക്കുകയായിരുന്നു. കളിയുടെ ഗതിമാറിയത് അവിടം മുതലാണ്. പിന്നീട് പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ച ഗാരെത് ബെയ്ൽ കളി തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലായിരുന്നു. മത്സരത്തിനിറങ്ങിയ യു.എസ്.എ ആദ്യ നിമിഷങ്ങളിൽ തന്നെ വെയ്ൽസിനെ ആക്രമിച്ചു തുടങ്ങിയിരുന്നു. പന്തടക്കത്തിലും മുന്നേറ്റങ്ങളിലും യു.എസ് തന്നെയാണ് ആധിപത്യം പുലർത്തി തുടങ്ങിയത്. കളിയുടെ പത്താം മിനുറ്റിൽ ഗോളുറപ്പിച്ച മുന്നേറ്റവുമായി നീങ്ങിയ യു.എസ് താരം ജോഷ് […]

തിരിച്ചു വരുന്നവരുടെ പോര് ഇന്ന് അർദ്ധരാത്രിയിൽ;എട്ടു വർഷത്തിനുശേഷം യു.എസ്, ആറു പതിറ്റാണ്ടിനുശേഷം വെയ്ൽസ്.അങ്കത്തട്ടിൽ അടരാടാൻ ഇരുകൂട്ടരും കച്ചമുറുക്കിക്കഴിഞ്ഞു.

അരനൂറ്റാണ്ടിലേറെ ലോകകപ്പിൽ കളിച്ചിട്ടില്ലാത്ത വെയ്ൽസും കഴിഞ്ഞ രണ്ടു ലോകകപ്പുകളിലും ഇല്ലാതിരുന്ന യു.എസും ഗ്രൂപ് ബിയിൽ ആദ്യ കളിക്കിറങ്ങും. യു.എസ് ലോകകപ്പിൽ അവസാനം കളിക്കുമ്പോൾ ഇപ്പോൾ ടീമിലുള്ള ജിയോ റെയ്നക്ക് 11 വയസ്സ്. 2010ലായിരുന്നു യു.എസിന്റെ അവസാന ലോകകപ്പ്. വെയ്ൽസിനാവട്ടെ ചരിത്രത്തിലെ രണ്ടാമത്തെ മാത്രം ലോകകപ്പാണിത്. 1958ലാണ് വെയ്ൽസ് ഇതിനുമുമ്പ് ലോകകപ്പ് കളിച്ചത്. ലോകകപ്പ് കളിക്കാതെ വിരമിക്കേണ്ടിവരുമെന്ന് കരുതപ്പെട്ടിരുന്ന വെയ്ൽസ് സൂപ്പർ താരം ഗാരെത് ബെയ്‍ലിന് പിടിവള്ളിയായി ഈ ലോകകപ്പ്. റോബ് പേജ് പരിശീലിപ്പിക്കുന്ന ടീമിൽ വെയ്ൻ ഹെന്നസി, ഏഥൻ അംപാഡു, ഡാനിയൽ ജെയിംസ്, കോണോർ […]

ഒരു പന്ത്, ഒരു ലോകം ;മാനവികത,മനുഷ്യത്വം,മഹനീയത…വിശേഷണങ്ങൾക്കതീതമായി ലോകത്തെ ഒന്നാകെ കൂട്ടിക്കെട്ടുന്ന കാൽപ്പന്തുകളിയുടെ വശ്യവിസ്മയങ്ങൾ ഖത്തറിന്റെ മണ്ണിൽ നാളെ മുതൽ.ലോകം ചുരുങ്ങുന്നു ഖത്തറിലേക്ക്,ഒരു പന്തിലേക്ക്,കാല്പന്തുകളി എന്ന വികാരത്തിലേക്ക്.

ഒരു പന്തിന് പിന്നാലെയാവും ഇനി മാനവഹൃദയങ്ങൾ. ലോകമെങ്ങുമുള്ള കാൽപ്പന്തുകളി ആരാധകരെ ആവേശക്കൊടുമുടി കയറ്റുന്ന ഫിഫ ലോകകപ്പ് ഫുട്ബാൾ ടൂർണമെന്റിന്റെ 22-ാം പതിപ്പിന് നാളെ അറേബ്യൻ രാജ്യമായ ഖത്തറിൽ തുടക്കമാവുകയാണ്. യാഥാസ്ഥിക നിയന്ത്രണങ്ങളുടെ പതിവുകളിൽനിന്ന് പതിയെ വ്യതിചലിച്ചാണ് ഖത്തർ ലോകത്തിന്റെ ആരവങ്ങൾക്ക് വേദിയാവുന്നത്. സന്നാഹമത്സരങ്ങൾ പൂർത്തിയാക്കി ലോകകപ്പിനുള്ള 32 ടീമുകളും ഖത്തറിൽ എത്തിക്കഴിഞ്ഞു. വിവിധ രാജ്യങ്ങളിൽ നിന്ന് ആരാധകരും സംഘങ്ങളായി എത്തുന്നു. മണലാരണ്യത്തിലെ മനോരഞ്ജകമായ വേദികളിൽ ലോകകപ്പിന്റെ മായക്കാഴ്ചകളിലേക്ക് അവർ അലിഞ്ഞുചേരുന്നു. ഇനി ഒരുമാസം ഖത്തർ ലോകത്തിന്റെ സ്വന്തമാണ്. വിവിധ ഭാഷകളുടെ, സംസ്‌കാരങ്ങളുടെ, ഭക്ഷണരീതികളുടെ സംഗമവേദിയാകുമ്പോഴും […]