തനിക്ക് നേരെ വധഭീഷണിയുണ്ട്, ഞാൻ ആത്മഹത്യ ചെയ്യുകയോ എന്തെങ്കിലും ജീവഹാനി ഉണ്ടാവുകയോ ചെയ്താൽ അവരാണ് ഉത്തരവാദി : വെളിപ്പെടുത്തലുമായി വാനമ്പാടി സീരിയൽ താരം പ്രിയ മേനോൻ

സ്വന്തം ലേഖകൻ കൊച്ചി : തനിക്ക് നേരെ വധഭീഷണിയുണ്ട് , ഞാൻ ആത്മഹത്യ ചെയ്യുകയോ എനിക്ക് നേരെ എന്തെങ്കിലും തരത്തിലുള്ള ജീവഹാനനിയോ ഉണ്ടായാൽ അവരാണ് ഉത്തരവാദിയെന്ന വെളിപ്പെടുത്തലുമായി പ്രമുഖ സീരിയൽ താരം പ്രിയ മേനോൻ. താരം തനിക്ക് നേരെ വവധഭീഷണിയുണ്ടെന്ന് തന്റെ ഫെയ്‌സ്ബുക്ക് അക്കൗണ്ടിൽ വീഡിയോയിലൂടെയാണ് അറിയിച്ചിരിക്കുന്നത്.ഇതിനോടകം തന്നെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്. വളരെയേറെ സങ്കടപ്പെട്ടാണ് പ്രിയ ഈ വീഡിയോയിൽ കാണപ്പെട്ടത്. തനിക്ക് വധ ഭീഷണിയുണ്ടെന്നും താൻ ആത്മഹത്യാ ചെയ്യുകയോ തനിക്ക് എന്തെങ്കിലും ജീവഹാനി ഉണ്ടാവുകയോ ചെയ്താൽ അവരാണ് കാരണമെന്നും പ്രിയ പറയുന്നു. […]