സ്വകാര്യ ബസ് ഡ്രൈവറുടെ അശ്രദ്ധ..! ശരീരത്തിലൂടെ ബസ് കയറിയിറങ്ങി വഴിയാത്രക്കാരന് ദാരുണാന്ത്യം; ഡ്രൈവർ കസ്റ്റഡിയിൽ
സ്വന്തം ലേഖകൻ കണ്ണൂർ: സ്വകാര്യ ബസ് ഡ്രൈവറുടെ അശ്രദ്ധ മൂലം പൊലിഞ്ഞത് വഴിയാത്രക്കാരന്റെ ജീവൻ. തിരുവാങ്ങാട് സ്വദേശി ജയരാജ് എം ജി(63) ആണ് സ്വകാര്യ ബസ് ശരീരത്തിലൂടെ കയറിയിറങ്ങി മരിച്ചത്.സംഭവത്തിൽ ബസ് ഡ്രൈവർ ഇരിട്ടി സ്വദേശി നൗഫലിനെ പോലീസ് കസ്റ്റഡിയിലെടുത്തു. തലശ്ശേരിയിൽ ആണ് സംഭവം. ഇന്ന് രാവിലെ പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് ബസ് കയറാനെത്തിയതായിരുന്നു ജയരാജ്. സ്വകാര്യ ബസ് അമിത വേഗതയിലെത്തി തട്ടിയിട്ട് ഇയാളുടെ ദേഹത്തൂടെ കയറിയിറങ്ങി പോകുകയായിരുന്നു. ജയരാജ് തത്ക്ഷണം തന്നെ മരിച്ചിരുന്നു. ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥരും നാട്ടുകാരും ചേർന്ന് ബസ് […]