പ്രേംനസീർ ടെലിവിഷൻ അവാർഡ് അജയ് തുണ്ടത്തിൽ ഏറ്റുവാങ്ങി
സ്വന്തം ലേഖകൻ തിരുവനന്തപുരം : പ്രേംനസീർ സുഹൃത് സമിതി സംഘടിപ്പിച്ച പ്രഥമ പ്രേംനസീർ ടെലിവിഷൻ പുരസ്‌ക്കാരത്തിൽ, മികച്ച ടെലിവിഷൻ ജേർണലിസ്റ്റിനുള്ള അവാർഡു അജയ് തുണ്ടത്തിൽ ഏറ്റുവാങ്ങി.തിരുവനന്തപുരം സെൻട്രൽ പബ്ലിക് ലൈബ്രറി ഹാളിൽ നടന്ന ചടങ്ങിൽ, പ്രേംനസീറിന്റെ മകൾ റീത്ത ഷറഫുദീനിൽ നിന്നുമാണ് അവാർഡ് ഏറ്റുവാങ്ങിയത്. ചലച്ചിത്ര പി.ആർ.ഓ ആയ അജയ്, ഫെഫ്ക പി ആർ ഓ യൂണിയൻ പ്രസിഡന്റാണ്.