അരിതയും പ്രതിഭയും; ജില്ലാ പഞ്ചായത്തിലെ ശക്തരായ വനിതകള്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ കൊമ്പ് കോര്‍ക്കുമ്പോള്‍
സ്വന്തം ലേഖകന്‍ കായംകുളം: സംസ്ഥാന തലത്തില്‍ ഇത്തവണ ശ്രദ്ധിക്കപ്പെടുന്ന മറ്റൊരു മണ്ഡലമാണ് കായംകുളം. കാരണം, ശക്തരായ രണ്ട് വനിതകള്‍ തന്നെ. ഗ്രാമ- ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പദവികള്‍ അലങ്കരിച്ച ശേഷം എംഎല്‍എ ആയ യു പ്രതിഭയും ജില്ലാ പഞ്ചായത്ത് മുന്‍ അംഗം അരിതാ ബാബുവും തമ്മിലുള്ള മത്സരം കോണ്‍ഗ്രസിനും എല്‍ഡിഎഫിനും അഭിമാന പ്രശ്‌നമാണ്. രണ്ട്‌പേര്‍ക്കും അതാത് മുന്നണികള്‍ സീറ്റ് നല്‍കിയത് പ്രമുഖരെ മാറ്റി നിര്‍ത്തിയാണ്. ഗ്രൂപ്പ് വഴക്കുകളില്‍പ്പെട്ട് ജില്ലാ പഞ്ചായത്തിലേക്ക് രണ്ടാം വട്ടം സീറ്റ് നിഷേധിക്കപ്പെട്ട അരിതയ്ക്ക് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി പദം […]