ഏഷ്യാനെറ്റ് ന്യൂസ് ലേഖിക പി.ആര്‍. പ്രവീണയെ ബലാല്‍സംഗം ചെയ്യുമെന്നും കൊല്ലുമെന്നും സാമൂഹിക മാധ്യമങ്ങളിലൂടെ ഭീഷണിമുഴക്കി സംഘപരിവാര്‍ അനുകൂലികള്‍; ലേഖികയുടെയും ഏഷ്യാനെറ്റ് ജീവനക്കാരുടെയും ചാനലിന്റെയും ഫേസ് ബുക്ക് അക്കൗണ്ടിലുള്‍പ്പെടെ അസഭ്യ വര്‍ഷം; കൂട്ടം തെറ്റിച്ച് എറിഞ്ഞുകൊല്ലാമെന്ന് കരുതേണ്ടെന്ന് സീനിയര്‍ എഡിറ്റര്‍
സ്വന്തം ലേഖകന്‍ കോഴിക്കോട്: ഏഷ്യാനെറ്റ് ന്യൂസ് ലേഖിക പി.ആര്‍. പ്രവീണയെ ബലാല്‍സംഗം ചെയ്യുമെന്നും കൊല്ലുമെന്നും സാമൂഹിക മാധ്യമങ്ങളിലൂടെ ഭീഷണിപ്പെടുത്തി സംഘപരിവാര്‍ അനുകൂലികള്‍. പശ്ചിമ ബംഗാളില്‍ നടന്ന അക്രമസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് വീഴ്ച വരുത്തിയെന്ന ആക്ഷേപത്തിന് പരിധിവിട്ട മറുപടിയില്‍ പരസ്യമായി മാപ്പ് പറഞ്ഞിട്ടും പ്രവീണയ്‌ക്കെതിരെ ഭീഷണി തുടരുകയാണ്. സാമൂഹിക മാധ്യമങ്ങളില്‍ ലേഖികയുടെ അക്കൗണ്ടുകളിലും ഏഷ്യാനെറ്റ് ജീവനക്കാരുടെയും ചാനലിന്റെയും അക്കൗണ്ടുകളിലും ഭീഷണിയും അസഭ്യവര്‍ഷവുമാണ്. ഏഷാനെറ്റ് ന്യൂസ് ചാനലിന്റെ ഓഫിസിലേക്ക് ഫോണില്‍ വിളിച്ച് പശ്ചിമ ബംഗാളില്‍ നടക്കുന്ന അക്രമങ്ങളെക്കുറിച്ച് ചാനല്‍ ഒന്നും മിണ്ടാത്തത് എന്നായിരുന്നു ഒരു സ്ത്രീയുടെ ചോദ്യം. […]