പൂഞ്ഞാറിൽ മധ്യവയസ്കയായ സ്ത്രീയെ കയ്യേറ്റം ചെയ്തു; 57കാരൻ അറസ്റ്റിൽ

സ്വന്തം ലേഖകൻ ഈരാറ്റുപേട്ട: മധ്യവയസ്കയായ സ്ത്രീയെ കയ്യേറ്റം ചെയ്ത കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. പൂഞ്ഞാർ തെക്കേക്കര ടൗൺ ഭാഗത്ത് കുന്നത്തുപറമ്പിൽ വീട്ടിൽ ചന്ദ്രൻ (57) എന്നയാളെയാണ് ഈരാറ്റുപേട്ട പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കഴിഞ്ഞ ദിവസം പൂഞ്ഞാർ ബസ്റ്റാൻഡിനു സമീപം വച്ച് മധ്യവയസ്കയായ സ്ത്രീയെ കയ്യേറ്റം ചെയ്യുകയും ദേഹോപദ്രവം ഏൽപ്പിക്കുകയുമായിരുന്നു.പരാതിയെ തുടർന്ന് ഈരാറ്റുപേട്ട പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ പിടികൂടുകയുമായിരുന്നു. ഈരാറ്റുപേട്ട സ്റ്റേഷൻ എസ്.എച്ച്. ഓ ബാബു സെബാസ്റ്റ്യൻ, എസ്.ഐ വിഷ്ണു വി.വി, എ.എസ്.ഐ രമ വേലായുധൻ, സി.പി.ഒ ജിനു […]