play-sharp-fill

‘ലീഗുകാർ ഈ ദിവസം വർഷങ്ങളോളം ഓർത്തുവയ്ക്കും’…! മൻസൂറിനെ വെട്ടിക്കൊലപ്പെടുത്തുന്നതിന് മുൻപ് പ്രതിയുടെ വാട്‌സ്ആപ്പ് സ്റ്റാറ്റസ് ഇങ്ങനെ ; കൊലപാതക ഭീഷണി പൊലീസിനെ അറിയിച്ചിട്ടും ഫലമുണ്ടായില്ല : കൂത്തുപറമ്പിലേത് ആസൂത്രിത രാഷ്ട്രീയ കൊലപാതകം

സ്വന്തം ലേഖകൻ കണ്ണൂർ: ഓപ്പൺ വോട്ടിനെ ചൊല്ലിയുള്ള തർക്കങ്ങളാണ് കൂത്തുപറമ്പിലെ മുസ്ലിം ലീഗ് പ്രവർത്തകന്റെ കൊലപാതകത്തിലേക്ക് കാര്യങ്ങളെത്തിച്ചത്. കൂത്തുപറമ്പ് പുല്ലൂക്കരയിലെ പാറാൽ മൻസൂറിനെയാണ് കഴിഞ്ഞ ദിവസം രാത്രിയോടെ സിപിഎം പ്രവർത്തകർ വെട്ടിക്കൊലപ്പെടുത്തിയത്. മൻസൂറിന്റെ സഹോദരൻ മുഹസിന്(27) സാരമായ പരുക്കുണ്ട്. സിപിഎം ആണ് അക്രമത്തിന് പിന്നിലെന്ന് ലീഗിന്റെ ആരോപണം.എന്നാൽ സംഭവത്തിൽ ഇതുവരെ സിപിഎം നേതൃത്വം പ്രതികരിച്ചിട്ടില്ല. മൻസൂറിന്റെ മരണവുമായി ബന്ധപ്പെട്ട് സിപിഎം പ്രവർത്തകൻ ഷിനോസിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കൊല്ലപ്പെട്ട മൻസൂറിന്റെ അയൽവാസിയാണ് ഷിനോസ്. അക്രമി സംഘത്തിലെ 11 പേരെക്കുറിച്ച് സൂചന ലഭിച്ചെന്ന് പൊലീസ് അറിയിച്ചു. കസ്റ്റഡിയിലുള്ള […]

സിപിഎമ്മിന്റേത് കാലുകൾ കൊത്തിനുറുക്കി രാഷ്ട്രീയ എതിരാളികളെ കൊല്ലുന്ന പ്രൊഫഷണൽ രാഷ്ട്രീയ ക്വൊട്ടേഷൻ ; മൻസൂറിനെ കൊലപ്പെടുത്തിയതും ഷുഹൈബിനെ കൊലപ്പെടുത്തിയതിന് സമാനമായി ; ആക്രമണം അഴിച്ചുവിട്ടത് സോഷ്യൽ മീഡിയയിൽ വധഭീഷണി മുഴക്കി : കൂത്തുപറമ്പിലെ രാഷ്ട്രീയ കൊലപാതകത്തിലും പ്രതിസ്ഥാനത്ത് സിപിഎം

സ്വന്തം ലേഖകൻ തലശേരി: കൂത്തുപറമ്പിൽ ഓപ്പൺ വോട്ടിനെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് യൂത്ത് ലീഗ് പ്രവർത്തകൻ മൻസൂറിനെ കൊലപ്പെടുത്തിയത് എടയന്നുരിലെ ഷുഹൈബിനെ വധിച്ചതിന് സമാനമായിട്ടാണ്. കാലുകൾ കൊത്തി നുറുക്കി ചോര വാർന്നാണ് ഷുഹൈബ് കൊല്ലപ്പെടുന്നത്. ഇതിന് സമാനമായി തന്നെ ആഴത്തിലുള്ള വെട്ടാണ് മൻസൂറിന്റെ കാലിലും ഉള്ളത്. അക്രമണത്തിൽ ഗുരുതര പരിക്കേറ്റ മൻസൂറിനെ തലശേരി ഇന്ദിരാഗാന്ധി സഹകരണാശുപത്രിയിൽ പാർട്ടി പ്രവർത്തകരും ബന്ധുക്കളും എത്തിക്കുമ്പോഴെക്കും ശരീരത്തിൽ നിന്നും ഒരുപാട് രക്തം നഷ്ടപ്പെട്ടിരുന്നു. തുടർന്ന് ജീവൻ രക്ഷിക്കുന്നതിനായി മണിക്കൂറുകൾക്കുള്ളിൽ കോഴിക്കോട്ടെ സ്വകാര്യ പ്രവേശിപ്പിക്കുകയും ചെയ്തു. എന്നാൽ ചികിത്സയ്ക്കിടയിൽ ഇന്നലെ […]