പ്രതിഷേധത്തിന് മുന്നിൽ മുട്ടുമടക്കി സർക്കാർ ; പുതിയ പൊലീസ് നിയമഭേദഗതിയിൽ നിന്നും പിന്മാറിയതായി മുഖ്യമന്ത്രി
സ്വന്തം ലേഖകൻ തിരുവനന്തപുരം : കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളിലടക്കം ഏറെ ചർച്ചയായ വിഷയമായിരുന്നു സംസ്ഥാന സർക്കാരിന്റെ പുതിയ പൊലീസ് നിയമഭേദഗതി. വ്യാപകമായ പ്രതിഷേധമായിരുന്നു ഈ നിയമഭേദഗതിയ്‌ക്കെതിരെ ഉയർന്നിരുന്നത്. എന്നാൽ പ്രതിഷേധം വ്യാപകമായതോടെ പുതിയ പൊലീസ് ഭേദഗതിയിൽ നിന്ന് പിന്മാറി പിണറായി സർക്കാർ. കഴിഞ്ഞ ദിവസമാണ് സൈബർ ആക്രമണങ്ങൾ തടയാൻ സംസ്ഥാന സർക്കാർ കൊണ്ടുവന്ന പൊലീസ് നിയമ ഭേദഗതിയ്ക്ക് അനുമതി നല്കിയത്.പൊലീസ് നിയമത്തിൽ 118 എ എന്ന വകുപ്പ് കൂട്ടിച്ചേർത്താണ് ഭേദഗതി ചെയ്തിരിക്കുന്നത്. ഏതെങ്കിലും വ്യക്തിയെ ഭീഷണിപ്പെടുത്തുന്നതിനോ അപമാനിക്കുന്നതിനോ അപകീർത്തിപ്പെടുത്തുന്നതിനോ ലക്ഷ്യമിട്ട് ഏതെങ്കിലും തരത്തിലുള്ള […]