പിച്ച ചട്ടിയിലും കൈയ്യിട്ടുവാരി ആലപ്പുഴ പൊലീസ്; 52 രൂപയുടെ റേഷൻ വാങ്ങാൻ പോയ കൂലിപ്പണിക്കാരന് 250 രൂപയുടെ പെറ്റി
സ്വന്തം ലേഖകൻ ആലപ്പുഴ: കൊവിഡിൻ്റെ മറവിൽ പിച്ചചട്ടിയിലും കൈയിട്ടുവാരി പൊലീസ്. 52 രൂപയുടെ റേഷന്‍ സാധനങ്ങള്‍ വാങ്ങാന്‍ പോയ ആള്‍ക്ക് ആലപ്പുഴ പോലീസിന്റെ വക 250 രൂപയുടെ ഫൈൻ. ആലപ്പുഴ ജില്ലാ കോടതി പാലത്തിനു സമീപം ആണ് പോലീസിന്റെ വക പിച്ച ചട്ടിയില്‍ മണ്ണ് വാരിയിടൽ നടന്നത്. സര്‍ക്കാര്‍ വക കിറ്റ് വാങ്ങാന്‍ പോയതാണ്. കിറ്റ് ഇല്ലാതിരുന്നതിനാല്‍ റേഷന്‍ അരിയും വാങ്ങി തിരികെ വരുന്നവഴിയാണ് പണി കിട്ടിയത്. തൊഴിലും വരുമാനവുമില്ലാതെ ജനം പൊറുതിമുട്ടിയിരിക്കുമ്പോഴാണ് ജനകീയ പോലീസിന്റെ മണ്ണ് വാരിയിടൽ ചടങ്ങ്. നെഹ്റു ട്രോഫിവാര്‍ഡ് കിഴക്ക് […]